രാജ്യം 77 ആമത് റിപ്പബ്ലിക്ക് ആഘോഷിക്കുമ്പോൾ കേരളത്തിന് അഭിമാന നിമിഷം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ, ആകെ 5 പേര്‍ക്കാണ്, രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണെങ്കില്‍, അത് നേടിയവരില്‍ 3 പേര്‍ മലയാളികളാണെന്ന പ്രത്യേകതയുണ്ട്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. അന്തരിച്ച ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്ര, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കലാകാരന്‍ എന്‍ രാജം എന്നിവരാണ് പദ്മവിഭൂഷണ്‍ ബഹുമതി നേടിയ മറ്റ് രണ്ടുപേര്‍.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് കെ ടി തോമസിനും ജന്മഭൂമി സ്ഥാപക പത്രാധിപര്‍ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് അര്‍ഹരായി.
ചലച്ചിത്ര താരം മമ്മൂട്ടിയ്ക്കും എസ് എന്‍ ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍, കൊല്ലക്കയില്‍ ദേവകി അമ്മ എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ മമ്മൂട്ടിയെ തേടിയെത്തുന്നത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച് മാസങ്ങൾക്കിപ്പുറമാണ്. പദ്മഭൂഷൺ കൂടിയെത്തിയതോടെ സ്വയം വെട്ടിയ നേട്ടങ്ങളുടെ വഴിയിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മമ്മൂട്ടി.
Kerala celebrates a historic Republic Day with 8 Padma Awards. From Mammootty’s Padma Bhushan to Vimala Menon and Devaki Amma’s Padma Shri, see the full list of winners.