TikTok,WeChat അടക്കം 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ എന്നത്തേക്കും നിരോധനം Alibaba യുടെ UC Browser ഉൾപ്പെടെയുളള ആപ്പുകൾക്കാണ് നിരോധനം
Electronics and Information Technology മന്ത്രാലയം ഇത് സംബന്ധിച്ച നോട്ടീസ് അയച്ചതായി റിപ്പോർട്ട്
ഡാറ്റ ശേഖരത്തെ കുറിച്ചുള്ള ചൈനീസ് കമ്പനികളുടെ മറുപടിയിൽ കേന്ദ്രം തൃപ്തരല്ല
ഗാൽവൻ സംഘർഷങ്ങളെ തുടർന്ന് 2020 ജൂണിലാണ് ആദ്യം നിരോധനമേർപ്പെടുത്തിയത്
2020ൽ തന്നെ നിരോധിക്കപ്പെട്ട മറ്റു ആപ്ലിക്കേഷനുകൾക്ക് ഇത് ബാധകമല്ല
2020ൽ 208 ചൈനീസ് ആപ്പുകളായിരുന്നു കേന്ദ്രം നിരോധിച്ചത്
IT Act സെക്ഷൻ 69A പ്രകാരമായിരുന്നു കേന്ദ്രം രണ്ടു ഘട്ടമായി ആപ്പുകൾ നിരോധിച്ചത്
നോട്ടീസ് വിലയിരുത്തുകയാണെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്നും ടിക് ടോക്ക് വക്താവ്
TikTok, PUBG എന്നിവ ഇന്ത്യയിലെ നിരോധനം ഒഴിവാക്കുന്നതിന് നിരന്തര ശ്രമത്തിലായിരുന്നു