ലോകോത്തര ആഡംബര കാർ നിർമ്മാതാക്കളുടെ ഇഷ്ട വിപണിയായി ഇന്ത്യ
കോവിഡ് മാന്ദ്യത്തിന് ശേഷം രാജ്യത്ത് അവതരിപ്പിക്കുന്നത് 50 പുതിയ മോഡലുകൾ
Mercedes-Benz India, BMW India, Audi India എന്നിവ ഈ വർഷം വിപണി കീഴടക്കും
ഒരു ദശകത്തിലെ ഏറ്റവും വലിയ നഷ്ടമാണ് മുൻ വർഷം രേഖപ്പെടുത്തിയിരുന്നത്
30 ലക്ഷം രൂപയിൽ കൂടുതലുളള സൂപ്പർ പ്രീമിയം മോഡലുകളുടെ വിൽപന ഇടിഞ്ഞു
2010 ലെവലിലേക്ക് താഴ്ന്നുപോയ സൂപ്പർ പ്രീമിയം കാർ വിൽപനയുടെ YoY ഇടിവ് 40% ആണ്
ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ 2% ത്തിൽ താഴെയാണ് ആഢംബര കാറുകൾ
ചൈനയിൽ 13% യുഎസിൽ 10 ശതമാനവുമാണ് ആഡംബര കാറുകളുടെ വിപണി
ഏറ്റവും മികച്ച വർഷമായ 2018ലും 50,000 എന്ന സംഖ്യയിൽ വിൽപന എത്തിയിരുന്നില്ല
ഉയർന്ന ടാക്സ് സ്ട്രക്ചർ അടക്കമുളളവ ആഢംബര കാർ വിപണി വളർച്ചക്ക് തടസ്സമാകുന്നു
28% Automobiles GST കൂടാതെ അധിക സെസ് ആഡംബര കാറുകളുടെ നികുതി 50% ആക്കുന്നു
പൂർണമായും നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇറക്കുമതി തീരുവ 110% ആണ്
കേന്ദ്ര ബജറ്റിൽ ലക്ഷ്വറി കാർ വിപണിക്ക് ഗുണമാകുന്ന നയങ്ങളും ഇളവുകളുമാണ് പ്രതീക്ഷിക്കുന്നത്