ടെക് ലോകം അടക്കിവാഴുന്ന നിരവധി സിഇഓമാർ ഇന്ത്യൻ വംശജരാണ്. മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയും, ഗൂഗിളിന്റെ സുന്ദർ പിച്ചൈയും, അഡോബിയുടെ ശന്തനു നാരായനുമെല്ലാം ഈ ഇന്ത്യൻ ടെക് ബില്യണേർ പട്ടികയിൽ വരും. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും ആസ്തിയുള്ള ഇന്ത്യൻ പ്രൊഫഷണൽ മാനേജർ ഇവരാരുമല്ല എന്നതാണ് കൗതുകകരമായ വസ്തുത. യുഎസ് ആസ്ഥാനമായുള്ള അരിസ്റ്റ നെറ്റ്‌വർക്ക്സ് (Arista Networks) സിഇഒ ജയശ്രീ ഉള്ളാലാണ് (Jayshree Ullal) ടെക്കികളിലെ വെൽത്തിയസ്റ്റ്. 2025 ഹൂറൂൺ സമ്പന്ന പട്ടിക പ്രകാരം, 50170 കോടി രൂപ ആസ്തിയുള്ള ജയശ്രീ, സിലിക്കൺ വാലിയിലെ ഏറ്റവും മികച്ച നെ്റ്റ് വർക്കിങ് കമ്പനികളിലൊന്നായ അരിസ്റ്റയിലൂടെ തന്റെ ജൈത്രയാത്ര തുടരുന്നു.

Jayshree Ullal Richest Indian Professional

പൂജ്യത്തിൽ നിന്നും ശതകോടി ഡോളറിലേക്ക് കമ്പനിയുടെ ബിസിനസ് എത്തിച്ച നായികയെന്നാണ് അരിസ്റ്റയുടെ വെബ്‌സൈറ്റിൽ ജയശ്രീയെ വിശേഷിപ്പിച്ചിരിക്കുന്നത്. വിശേഷണത്തിലെ ഈ നാടകീയത പോലെത്തന്നെ അവരുടെ വിജയവഴിയും ശ്രദ്ധേയമാണ്. ലണ്ടനിൽ ജനിച്ച ജയശ്രീയുടെ സ്‌കൂൾ വിദ്യാഭ്യാസം ഡൽഹിയിലായിരുന്നു. പിന്നീട് സാൻ ഫ്രാൻസിസ്‌കോ യൂനിവേർസിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും സാന്റ ക്ലാരയിൽനിന്ന് എൻജിനീയറിങ് മാനേജ്‌മെന്റ് ആൻഡ് ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദവും നേടി.

ഫെയർചൈൽഡ് സെമികണ്ടക്ടർ എന്ന കമ്പനിയിൽ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് എൻജിനീയറായാണ് ജയശ്രീ കരിയർ ആരംഭിച്ച. പിന്നീട് എഎംഡി, ക്രെസൻഡോ കമ്യൂണിക്കേഷൻസ് തുടങ്ങിയവയിലെത്തി. ബഹുരാഷ്ട്ര ഐടി ഭീമനായ സിസ്‌കോ, ക്രസൻഡോ കമ്യൂണിക്കേഷൻസ് ഏറ്റെടുത്തതോടെ സിസ്‌കോയ്ക്കു വേണ്ടിയും ജയശ്രീ പ്രവർത്തിച്ചു.

2008ലാണ് സാന്റ ക്ലാര ആസ്ഥാനമായ നെറ്റ് വർക്കിങ് കമ്പനി അരിസ്റ്റ നെറ്റ് വർക്‌സിന്റെ പ്രസിഡന്റും സിഇഒയുമായി ജയശ്രീ ഉള്ളാൽ നിയമിതയായത്. ഡേവിഡ് ഷെരിട്ടണും ആൻഡി ബെഷ്‌റ്റോൾഷെയ്മുമായിരുന്നു കമ്പനി സ്ഥാപകർ. കമ്പനി മോശം അവസ്ഥയിലുള്ള ഘട്ടത്തിലായിരുന്നു ജയശ്രീ അരിസ്റ്റ് സിഇഓയോകുന്നത്. 2014ൽ അരിസ്റ്റയുടെ പ്രഥമ ഓഹരി വിൽപന വൻവിജയമാക്കുന്നതിൽ ജയശ്രീ നിർണായക പങ്കുവഹിച്ചു. 2024ൽ മാത്രം കമ്പനിയുടെ റെവന്യൂ ഏഴ് ബില്യൺ ഡോളറാണ്. നിലവിൽ കമ്പനിയുടെ 3 ശതമാനത്തോളം ഓഹരി ജയശ്രീയുടെ പേരിലാണ്. ഇതാണ് അവരുടെ വമ്പൻ ആസ്തിക്കു പിന്നിൽ

Arista Networks CEO Jayshree Ullal is officially the wealthiest Indian professional manager, surpassing top tech CEOs with a net worth of ₹50,170 crore.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version