ഡിസൈനർ ബ്രാൻഡ് Sabyasachiയിൽ 51 % ഷെയർ നേടി Aditya Birla Fashion
ഡിസൈനർ സബ്യസാചി മുഖർജിയുടേതാണ് ലക്ഷ്വറി ഡിസൈനർ ലേബലായ Sabyasachi
സബ്യസാചിയിൽ 51 % ഓഹരികൾ സ്വന്തമാക്കാനുള്ള കരാറിൽ ABFRL ഒപ്പു വച്ചു
398 കോടി രൂപ നിക്ഷേപിച്ചാണ് ABFRL ഓഹരികൾ സ്വന്തമാക്കുന്നത്
ഡിസൈനർ വസ്ത്രം, ആഭരണം, ആക്സസറികൾ എന്നിവയാണ് Sabyasachi ബ്രാൻഡ്
2020 സാമ്പത്തിക വർഷത്തിൽ 274 കോടി രൂപ വരുമാനമാണ് Sabyasachi നേടിയത്
ഇന്ത്യക്ക് പുറമേ യുഎസ്, യുകെ, പശ്ചിമേഷ്യ എന്നിവിടങ്ങളിലും ബ്രാൻഡ് പ്രസിദ്ധമാണ്
എത്നിക് വെയർ സെഗ്മെന്റിൽ വിപണി പിടിക്കാൻ Sabyasachi ബ്രാൻഡ് ABFRL ന് സഹായമാകും
ആദിത്യ ബിർള ഗ്രൂപ്പിന്റെ ABFRL ന് 3,025 സ്റ്റോറുകളാണ് രാജ്യത്തുളളത്
2019-20 സാമ്പത്തിക വർഷത്തിൽ 8,788 കോടി രൂപയായിരുന്നു റവന്യു
ഇന്ത്യൻ എത്നിക് വെയർ ബ്രാൻഡിൽ ഇത് മൂന്നാം തവണയാണ് ABFRL നിക്ഷേപിക്കുന്നത്