മുംബൈയിൽ ഡിപി വേൾഡിന്റെ അത്യാധുനിക ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ (FTWZ) – നാവ ഷെവ ബിസിനസ് പാർക്ക് (NSBP) ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന നാഴികക്കല്ലായാണ് ഡിപി വേൾഡിന്റെ ബിസിനസ് പാർക്ക് കണക്കാക്കപ്പെടുന്നത്.

ഇത്തരം ലോകോത്തര ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറുകൾ സ്ഥാപിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ദൃഢപ്പെടുത്തുന്നതിനൊപ്പം വളർച്ച, നവീകരണം, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലൈമിനൊപ്പം ഷെയ്ഖ് ഹംദാൻ സൗകര്യം സന്ദർശിച്ചു. എഫ്‌ടിഡബ്ല്യുഇസഡിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ, മൂല്യവർദ്ധിത സേവനങ്ങൾ എന്നിവയെക്കുറിച്ച് ഷെയ്ഖ് ഹംദാന് സുൽത്താൻ അഹമ്മദ് ബിൻ സുലൈം വിശദീകരിച്ചു.

Sheikh Hamdan bin Mohammed inaugurates DP World’s new Free Trade Warehousing Zone (FTWZ) at Navi Sheva Business Park in Mumbai, marking a milestone in India-UAE trade relations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version