2 മില്യൺ ഡോളർ നിക്ഷേപം നേടി മലയാളി സ്റ്റാർട്ടപ്പ് Insent.ai |Malayalee Arjun R Pillai Is The Founder

യുഎസ് കേന്ദ്രമായ മലയാളി സ്റ്റാർട്ടപ്പ് Insent.ai യിൽ 2 മില്യൺ ഡോളറിന്റെ നിക്ഷേപം. സിലിക്കൺ വാലിയിലെ വെഞ്ച്വർ ക്യാപിറ്റൽ കമ്പനി Emergent Ventures ആണ് മുഖ്യ നിക്ഷേപകർ.  BAM Ventures,Techstars,Arka Venture Labs എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.  ബിസിനസ്സ്-ടു-ബിസിനസ് എന്റർപ്രൈസ് സെയിൽസ് പ്ലാറ്റ്ഫോമാണ്  Insent.ai .SaaS ക്ലയന്റുകൾക്കായുളള പ്ലാറ്റ്ഫോമായാണ് കമ്പനി പ്രവർത്തിക്കുന്നത്.

ഓട്ടോമേറ്റഡ് ചാറ്റ്ബോട്ട്-ഡാറ്റാ സേവനങ്ങളാണ് കമ്പനി നൽകുന്നത്.  Seattle ആസ്ഥാനമായ കമ്പനി 2018-ലാണ് രൂപീകരിച്ചത്.  മലയാളിയായ അർജുൻ ആർ പിളളയാണ് Insent.ai ഫൗണ്ടർ.  തമിഴ്നാട്ടുകാരനായ പ്രസന്ന വെങ്കിടേഷാണ് സഹസ്ഥാകൻ.  ഡാറ്റ വിസിബിലിറ്റി, ഓട്ടോമേറ്റഡ് ചാറ്റ്ബോട്ട് ഇന്റഗ്രേഷൻ ഇവയ്ക്ക് ഫണ്ട് ഉപയോഗിക്കുമെന്ന് ഫൗണ്ടർ അർജ്ജുൻ പിള്ള ചാനൽ അയാം ഡോട് കോമിനോട് പറഞ്ഞു. ഇന്ത്യ, യു എസ്, കാനഡ എന്നിവിടങ്ങളിലായാണ് കമ്പനിയുടെ പ്രവർത്തനം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version