Trending

സ്വാദ് പറയുന്നു ആഹാരം തന്നെയാണ് മരുന്ന് 

നമ്മുടെ ആരോഗ്യത്തിൽ കഴിക്കുന്ന ആഹാരത്തിന് വലിയ പങ്കുണ്ടെന്നത് പഴയ മൊഴി മാത്രമല്ല, ആധുനിക മെഡിസിനും പറയുന്നു. കഴിക്കുന്ന ആഹാരത്തിന്റെ വിലയല്ല, ക്വാളിറ്റിയും മേന്മയുമാണ് പ്രധാനമെന്ന് വ്യക്തമാക്കുകയാണ് സ്വാദ് ഫുഡ്സിന്റെ ഫൗണ്ടറായ അനിൽ കുമാർ. അങ്ങനെ, ആഹാരത്തെ വിശുദ്ധിയോടെ സമീപിച്ച ഒരു സംസ്ക്കാരത്തിന്റെ തുടർച്ച ഉറപ്പാക്കുകയാണ് സ്വാദ് ഫുഡ്സും ഫൗണ്ടർ അനിൽ കുമാറും

തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ കോൾപ്പാടങ്ങളിൽ നിന്ന് കീടനാശിനി വിമുക്തമായ നെല്ല് സംഭരിച്ചാണ് കുത്തിയെടുക്കുന്നത്. സ്വാദ് ഫുഡ്സിന്റെ പാലക്കാട്ടുള്ള അത്യാധുനിക ഫാക്ടറിയിലാണ് മനുഷ്യസ്പർശമില്ലാതെ അരി കുത്തി പായ്ക്ക് ചെയ്യുന്നത്. തവിടിന്റെ അളവ് നിശ്ചയിച്ച് കുത്തിയെടുക്കുന്ന ആധുനിക ബുള്ളർ മെഷീനറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആധുനീക മെഷീനുകൾ പാക്കിംഗ് വേഗത്തിലാക്കാനും അക്വറസി ഉറപ്പാക്കാനും സഹായകമായതായി  സഹോദരൻ സുനിൽകുമാർ ചൂണ്ടിക്കാട്ടുന്നു.കുടുംബത്തോടൊപ്പമാണ് സംരംഭം മുന്നോട്ട് കൊണ്ടു പോകുന്നത്.അത് ക്വാളിറ്റി ഉറപ്പാക്കാൻ സഹായിക്കുന്നു.

2000 ത്തിൽ തുടങ്ങിയ സംരംഭം ഇന്ന് എഴുപതോളം പ്രൊഡക്റ്റുകളുമായി വിദേശ രാജ്യങ്ങളിലുൾപ്പെടെ എത്തിയിരിക്കുന്നു.
നാട്ടുകാരായ സ്ത്രീകളെയാണ് മികച്ച പരിശീലനം കൊടുത്ത് സ്വാദിന്റെ പ്രോഡക്റ്റുകൾ തയ്യാറാക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഫൗണ്ടർ അനിൽ കുമാർ പറയുന്നു.

മട്ടയരിക്കൊപ്പം, തവിട് കൂടുതലുള്ള ആടാട്ട് പ്ളസ് മട്ട, സർബതി ഗോതമ്പ് പൊടി, വറുത്ത റവ, രാജസ്ഥാൻ ജൈവ ഗോതമ്പ് പൊടി, അരിപ്പൊടി , ഇഡലിപ്പൊടി, പുട്ട് പൊടി, ഗുണമേന്മയ്ക്ക് പേരുകേട്ട ബെൻസി റവ ഇവയെല്ലാം ഇന്റർനമാഷണൽ മാർക്കറ്റിലേക്ക് കയറ്റി അയയ്ക്കുന്നു. അതേ ക്വാളിറ്റിയിൽ തന്നെ നാട്ടിലും സ്വാദ് പ്രൊഡക്റ്റ് വിൽക്കുന്നുവെന്ന് അനിൽ പറയുന്നു.

സ്വാദ് എന്നത് രാജ്യത്ത് ഏത് ഭാഷയിലും ഭക്ഷണത്തിന്റെ രുചിക്കായി ആസ്വദിച്ചും ആഗ്രഹിച്ചും പറയുന്ന പേരാണ്. ആ പേര് ബ്രാൻഡ് നെയിമാക്കിയടത്താണ് അനിൽ ആദ്യം സ്വയം അടയാളപ്പെടുത്തിയത്.ഫുഡ് സെഗ്മെന്റ് ഒരേ സമയം ലാഭകരവും അതേപോലെ വലിയ വെല്ലുവിളിയുമുള്ള മേഖലയാണ്. സ്വാദ് ഫുഡ്സ് മുന്നോട്ട് വെയ്ക്കുന്ന ആശയം തന്നെ, നല്ല ഭക്ഷണമാണ് നല്ല മരുന്ന് എന്നതാണ്. ഇത്ര ഒരു ഉറപ്പ് സ്വന്തം ബ്രാൻഡിന് നൽകുമ്പോൾ അതിന്റെ ഉത്തരവാദിത്വവും വലുതായിരുന്നു.

കീടനാശിനി മുക്തമായ തവിടോടുകൂടിയ അരി ജനങ്ങൾ കഴിക്കണമെന്ന ആഗ്രഹമാണ് സ്വാദ് മുന്നോട്ട് വയ്ക്കുന്നത്.  കൂടുതൽ വില നൽകി കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിനാൽ കാർഷിക മേഖലയേയും അനിൽ കരുതലോടെ ചേർത്തു നിർത്തുന്നു. ആഹാര കാര്യത്തിൽ വിലയല്ല, മേന്മയാണ് നോക്കേണ്ടതതെന്ന ഈ സംരംഭകന്റെ മുന്നറിയിപ്പ് ആരോഗ്യമുള്ള ഒരു ഭാവി തലമുറയ്ക്ക് വേണ്ടിയാണ്

Leave a Reply

Back to top button