ഇന്ത്യയുടെ ആത്മാവ് തേടി, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ അലഞ്ഞ്, തികച്ചും സാധാരണക്കാരായ ആൾക്കാരെ കണ്ടെത്തി സംരംഭകത്വത്തിൽ പുതിയ അദ്ധ്യായം രചിക്കുകയാണ് ശ്രീധർ വെമ്പു എന്ന തമിഴ്നാടുകാരൻ .
ചെന്നൈ ആസ്ഥാനമായ Zoho കോർപറേഷന്റെ സ്ഥാപകനും സിഇഒ യുമാണ് വെമ്പു. ഈ വർഷം പദ്മ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട ഏക technocrat കൂടിയാണിദ്ദേഹം. Office productivity tools മേഖലയിലെ കരുത്തരായ Zoho വിപണിയിൽ ഏറ്റുമുട്ടുന്നത് ആഗോള ഭീമന്മാരായ Salesforce, Microsoft എന്നിവരോടാണ്. കടുത്ത മത്സരം നിലനിൽക്കുന്ന ഈ മേഖലയിൽ ഒരു യഥാർത്ഥ Indian brand സൃഷ്ടിക്കുന്നതിനായി രണ്ടരപ്പതിറ്റാണ്ടുകളായി അദ്ദേഹം ഒഴുക്കിയ വിയർപ്പിനുള്ള അംഗീകാരമാണ് പത്മശ്രീ അവാർഡ്.
അമേരിക്കയിൽ അല്പകാലം പ്രവർത്തിച്ചതിനുശേഷം തന്റെ രണ്ട് സഹോദരന്മാരുമായി ചേർന്ന് 1996 ൽ വെമ്പു സ്വന്തം സോഫ്റ്റ്വെയർ സ്ഥാപനമായ AdventNet ആരംഭിച്ചു. കുടുംബ ബിസിനസായി നടന്നിരുന്ന ഈ സംരംഭത്തിന് 2009 ൽ Zoho എന്ന് പേരുനൽകുകയും വളർന്നുവരുന്ന SaaS അഥവാ Software as a Service ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
2017 ൽ സേവനങ്ങളെല്ലാം ZohoOne എന്ന വിശാല പ്ലാറ്റുഫോമിൽ ലയിപ്പിച്ചു. Zoho യുടെ ചെന്നൈ ആസ്ഥാനത്ത് 3 ,000 പേരുൾപ്പെടുന്ന ഒരു development ടീമിനെ വെമ്പു സൃഷ്ടിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ തന്നെ പഠിച്ചിറങ്ങിയ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ Zoho University യിലെ പരിശീലനത്തിന് ശേഷം ജോലിക്ക് നിയമിച്ചു.
പ്രതിഭകൾ മെട്രോനഗരങ്ങളിൽ മാത്രമല്ല ഉള്ളതെന്ന് അറിയാവുന്ന വെമ്പു, തമിഴ്നാട്ടിലെ തെങ്കാശിയുടെ പ്രാന്തപ്രദേശത്തുള്ള സിലരൈപുറവ് എന്ന ഗ്രാമത്തിൽ ഒരു development centre ആരംഭിക്കുകയും 150 ചെറുപ്പക്കാർക്ക് ജോലിനൽകുകയും ചെയ്തു. ഇവർ വളരെവേഗം skills ആർജ്ജിക്കുകയും customer help desk ആയ ZohoDesk നടത്തിപ്പിനുള്ള Next Big Thing software suite നിർമ്മാണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു. പിന്നോക്ക മേഖലകളിലെ പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകാൻ വെമ്പുവിന് സാധിച്ചു. തെങ്കാശിയിൽ വെമ്പുവിന്റെ യാത്ര സൈക്കിളായിരിക്കും. വേഷം ഷർട്ടും മുണ്ടും.
തെങ്കാശിയിലെ സംരംഭം വിജയകരമായതിനെത്തുടർന്ന് വെമ്പു ആന്ധ്രാപ്രദേശിലെ റെനിഗുണ്ടയിൽ രണ്ടാമത്തെ ഗ്രാമീണ കേന്ദ്രം ആരംഭിച്ചു.
ലോക്ക്ടൗൺ കാലത്ത് നട്ടെല്ലായത് ഈ ഗ്രാമീണ സെന്റുകളായിരുന്നു. ഇത് വൻലാഭം സോഹോയ്ക്ക് നേടിക്കൊടുത്തു.
ഇന്ത്യയുടെ IT നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലേക്ക് കടന്നുചെല്ലാൻ വെമ്പുവിന് മടിയാണ്. അതിനുകാരണമായി അദ്ദേഹം പറയുന്നതിതാണ്. “Zoho യ്ക്ക് ഒരു ഉത്തരവാദിത്തമുണ്ട്; ചെറുകിട കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ഉത്തരവാദിത്തം.”
മറ്റൊരുകാര്യം കൂടി പറയുന്നുണ്ട് വെമ്പു. “നിങ്ങൾ കഴിവുള്ളയാളും തൊഴിലിടങ്ങളിലെ മത്സരയോട്ടത്തിൽ മനംമടുത്തയാളുമാണെങ്കിൽ തിരക്കൊഴിഞ്ഞ ഗ്രാമാന്തരീക്ഷത്തിലേക്കുള്ള മാറ്റം നിങ്ങൾക്ക് ആശ്വാസം നൽകും. പിന്നീട് നിങ്ങൾ, നിലവിൽ അന്തസ്സിനെ നിർവ്വചിക്കുന്ന ഘടകങ്ങളായ വസ്ത്രധാരണം, ചെരുപ്പ്, ഫോണുകൾ, കാറുകൾ എന്നിവയെ മറക്കും. എന്തൊരു സ്വാതന്ത്ര്യമാണത്!”
Zoho യുടെ messaging app ആയ Arattai ഉടൻ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വെമ്പു ഇപ്പോൾ.