ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021 ൽ 11.5% വികാസം പ്രാപിക്കുമെന്ന് IMF | Global Trade Expected To Grow 8.1%

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021 ൽ 11.5% വികാസം പ്രാപിക്കുമെന്ന് IMF
2020 ൽ നേരിട്ട 8% ഇടിവിൽ നിന്നുമുളള തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്
കോവിഡ് -19 വാക്സിൻ വ്യാപനം ഗ്ലോബൽ ഇക്കണോമിക് റിക്കവറിക്ക് കരുത്തേകും: IMF
ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 5.5% വളർച്ച നേടുമെന്നും IMF പ്രവചിക്കുന്നു
ഒക്ടോബറിൽ IMF പ്രവചിച്ച 5.2% എന്നതിനെ പുനർ നിശ്ചയിച്ചു
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം നിരക്ക് 2020 ലെ 3.5% ആണ്
ലോക്ക്ഡൗൺ നീക്കി Economic Activity സാധാരണ ഗതിയാകാൻ വാക്സിൻ വ്യാപനം ഗുണം ചെയ്യും
ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ അതത് സർക്കാർ പിന്തുണ വേണം
U.S. ഇക്കോണമി ഈ വർഷം 5.1% വളർച്ച കൈവരിക്കുമെന്ന് IMF പ്രതീക്ഷിക്കുന്നു
രണ്ടാം സ്ഥാനത്ത് ചൈന 8.1%  വളർച്ച നേടുമെന്നാണ് IMF പ്രവചിക്കുന്നത്
19 യൂറോപ്യൻ രാജ്യങ്ങൾ 4.2 %  വളർച്ചയിലേക്കെത്തുമെന്നും IMF കണക്കാക്കുന്നു
ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 3.1% ആണ് പ്രവചിക്കപ്പെടുന്നത്
ആഗോള വ്യാപാരം ഈ വർഷം  8.1% വളർച്ചയിലേക്ക് എത്തുമെന്നും IMF വിലയിരുത്തുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version