ഐഫോണോ ആൻഡ്രോയ്ഡ് ഫോണോ കൂടുതൽ കേമൻ എന്നതിനെ ചൊല്ലി എന്നുമുണ്ട് തർക്കം. ആൻഡ്രോയിഡ് ഫോണുകൾക്ക് പുത്തൻ features കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ലഭിക്കുന്നുവെന്നും ഐഫോണുകൾക്ക് അക്കാര്യത്തിൽ വേഗതയില്ലെന്നും പറയുന്നവരുണ്ട്. വിലക്കുറവ് എടുത്തുപറഞ്ഞ് ആൻഡ്രോയ്ഡ് ഫോണുകൾക്ക് കൈയ്യടിക്കുന്നവരുമുണ്ട്. എന്നാൽ iOS 14 (അല്ലെങ്കിൽ അതിന് മുകളിലുള്ള) സോഫ്റ്റ്വെയർ അപ്ഡേറ്റോടു കൂടി ഐഫോൺ ആളാകെ മാറിയിരിക്കുകയാണ്.
ആകർഷകമായ features നു പുറമേ, ഉപയോക്താക്കളുടെ സ്വകാര്യത കൂടി ഉറപ്പ് വരുത്തുന്നുണ്ട് ആപ്പിൾ. യൂസേഴ്സിന്റെ ഡാറ്റ എങ്ങനെയാണ് ഇൻറർനെറ്റ് കമ്പനികൾ ഉപയോഗിക്കുക എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയും നൽകുന്നു. ഇക്കാര്യത്തിൽ ആൻഡ്രോയ്ഡ് ഫോണുകൾ ആപ്പിളിനേക്കാൾ ഒരുപടി താഴെയാണ്.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണികളിൽനിന്നും ഒരു ഐഫോണിനെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങൾ നോക്കാം.
എല്ലാ ഐഫോൺ അപ്ലിക്കേഷനുകളും 2020 ഡിസംബറിന് ശേഷം അവരുടെ പ്രൈവസി പോളിസികളും ശേഖരിക്കുന്ന ഡാറ്റയും പരസ്യമാക്കണമെന്ന് ആപ്പിൾ നിഷ്കർഷിച്ചിട്ടുണ്ട്. ഒരു ആൻഡ്രോയിഡ് ആപ്പ് അനുമതികൾ ചോദിക്കുകയും privacy വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുമെന്നത് ശരി തന്നെ പക്ഷെ നിങ്ങളുടെ ഡാറ്റ ഉപയോഗിച്ച് ഈ ആപ്പുകൾ പരസ്യങ്ങൾക്കായി നിങ്ങളുടെ ഒരു ഡിജിറ്റൽ പ്രൊഫൈൽ ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല. ആപ്പിൾ ഒരു പുതിയ ആപ്പ് സ്റ്റോർ അപ്ഡേറ്റ് ഉപയോഗിച്ച് ഈ വിവരങ്ങൾ നൽകുന്നുണ്ട്.
ആൻഡ്രോയിഡിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ക്ലോൺ ആപ്പുകളും , ‘ക്ലിക്ക്ബെയ്റ്റ് ആപ്പുകളും സാധാരണമാണ്. ഐഫോണിലാകട്ടെ ആപ്പുകൾ തങ്ങളെപ്പറ്റിയുള്ള വ്യക്തമായ ധാരണ download ചെയ്യുന്നതിന് മുൻപ് തന്നെ ഉപയോക്താക്കൾക്ക് നൽകണം. വ്യാജവും അനാവശ്യവുമായ അപ്ലിക്കേഷനുകൾ ഒഴിവാക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
ഐഒഎസ് 14.5 ൽ ആപ്പിൾ ഒരു പ്രധാന privacy feature അവതരിപ്പിക്കും. പുതിയ നയമനുസരിച്ച് വ്യക്തിഗത പരസ്യങ്ങൾ നൽകുന്നതിനായി ഉപയോക്താക്കളുടെ activities ട്രാക്കുചെയ്യുന്നതിന് മുമ്പ് ഡവലപ്പർമാർ അനുമതി ചോദിക്കേണ്ടിവരും. അതായത്, ഒരു ആപ്പിന് മറ്റ് ആപ്പുകളിലോ വെബ്സൈറ്റുകളിലോ നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യാൻ കഴിയില്ല.
ഏതെങ്കിലുമൊരു iOS ആപ്പ് മൈക്കോ കാമറയോ ആക്സസ്സുചെയ്യുന്ന നിമിഷം, iPhone നിങ്ങൾക്ക് അറിയിപ്പ് നൽകും. Spy ആപ്പുകൾ നിങ്ങളുടെ നീക്കങ്ങൾ രഹസ്യമായി റെക്കോർഡു ചെയ്യുന്നത് തടയാനാണിത്.
കൂടാതെ ഏതെങ്കിലുമൊരു ആപ്പ് നിങ്ങളുടെ ക്ലിപ്ബോർഡ് രഹസ്യമായി അക്സസ്സ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് iPhone തൽക്ഷണം നിങ്ങളെ അറിയിക്കും. മിക്കവരും അവരുടെ ഫോണുകളിൽ പാസ്വേഡുകളോ അക്കൗണ്ട് വിവരങ്ങളോ പകർത്തി സൂക്ഷിക്കാറുണ്ട്. Malware അല്ലെങ്കിൽ spyware നിങ്ങളുടെ ക്ലിപ്പ്ബോർഡ് രഹസ്യമായി ആക്സസ്സു ചെയ്യാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ആപ്പിൾ ഉടൻ നിങ്ങൾക്ക് അലെർട് നൽകും
ഒരു ആപ്പ് പ്രവർത്തിക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ access permissions മാത്രമേ ചോദിക്കപ്പെടുന്നുള്ളൂ എന്ന് ആപ്പിൾ, developer policies മുഖാന്തിരം ഉറപ്പുവരുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകൾക്കും കർശന ഉപാധികളുണ്ടെങ്കിലും കോൺടാക്റ്റ് ബുക്ക് അനുമതികൾ തേടുന്ന അപ്ലിക്കേഷനുകൾ അത്ര അസാധാരണമല്ല