ജനുവരിയിൽ ലോകം ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ Telegram
ജനുവരിയിൽ ഗെയിമിംഗ് ഇതര ആപ്ലിക്കേഷനായ ടെലിഗ്രാം 63 മില്യൺ ഇൻസ്റ്റാൾ നേടി
ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്- 24%
ഇന്തോനേഷ്യയിൽ 10 ശതമാനം പേരാണ് ടെലിഗ്രാമിൽ രജിസ്റ്റർ ചെയ്തത്
ടെലിഗ്രാം ഈ വർഷം 3.8 മടങ്ങിൽ കൂടുതൽ ഡൗൺലോഡുകളാണ് നേടിയിരിക്കുന്നത്
ഡിസംബറിലെ 9-ാം സ്ഥാനത്ത് നിന്നാണ് ടെലിഗ്രാം ഒന്നാമതേക്ക് കുതിച്ചത്
വാട്സ്ആപ്പ് പ്രൈവസി പോളിസി ടെലിഗ്രാമിനും സിഗ്നലിനും വൻ പ്രചാരം നൽകി
ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത രണ്ടാമത്തെ നോൺ ഗെയിമിംഗ് ആപ്പ് TikTok ആണ്
62 മില്യണിലധികം ഇൻസ്റ്റാളുകളാണ് ടിക് ടോക്ക് നേടിയിരിക്കുന്നത്
17 ശതമാനവുമായി ചൈനയും 10 ശതമാനവുമായി അമേരിക്കയും മുന്നിലെത്തി
Signal, Facebook,WhatsApp എന്നിങ്ങനെയാണ് ഡൗൺലോഡിൽ ആദ്യ അഞ്ചു സ്ഥാനങ്ങൾ
ആകെ ഡൗൺലോഡുകളിൽ വാട്സ്ആപ്പ് മൂന്നിൽ നിന്നും അഞ്ചിലേക്ക് പിന്തളളപ്പെട്ടു
ഗ്ലോബൽ ആപ്പ് ഇക്കോണമി അനാലിസിസ് നടത്തുന്ന Sensor Tower റിപ്പോർട്ടാണിത്