വാട്ട്‌സ്ആപ്പിന് ഇന്ത്യയുടെ ബദലായ Sandes ടെസ്റ്റ് ചെയ്തതായി റിപ്പോർട്ട്
ആപ്ലിക്കേഷൻ തയ്യാറായതായും മന്ത്രാലയ ഉദ്യോഗസ്ഥർ ഇത് പരീക്ഷിക്കുന്നതായും റിപ്പോർട്ട്
സർക്കാർ ഉദ്യോഗസ്ഥർ പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ
‘സന്ദേശം’ എന്ന അർത്ഥത്തിൽ Sandes എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്
ഏതൊരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പിന്റെയും സവിശേഷതകൾ സന്ദേശിനുണ്ട്
വോയ്സ്-ഡാറ്റ ഫീച്ചറുകളോടെയാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത്
സന്ദേശ് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ് സൈറ്റായ gims.gov.in ൽ ലഭ്യമാണ്
സർക്കാർ വികസിപ്പിച്ച ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റമാണ് gims
gims വെബ്സൈറ്റിൽ ആപ്പ് ഉപയോഗിക്കേണ്ട രീതി വിശദീകരിച്ചിട്ടുണ്ട്
അംഗീകൃത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആപ്പ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്
National Informatics Centre ആണ് ആപ്പ് ബാക്കെൻഡ് കൈകാര്യം ചെയ്യുന്നത്
iOS, Android പ്ലാറ്റ്‌ഫോമുകളിൽ സന്ദേശ് ലഭ്യമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്
വിവാദമായ വാട്സ്ആപ്പ് പ്രൈവസി പോളിസിയിൽ കേന്ദ്രം ആശങ്ക പ്രകടമാക്കിയിരുന്നു
ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യത ലംഘനത്തിൽ വാട്സ്ആപ്പിന് കേന്ദ്രം കത്തയച്ചിരുന്നു
യൂറോപ്യൻ യൂണിയനും ഇന്ത്യയ്ക്കുമുള്ള പ്രൈവസി വ്യതിയാനത്തെ കേന്ദ്രം എതിർത്തിരുന്നു