രാജ്യത്ത് ഇലക്ട്രിക് വെഹിക്കിൾ ഡവലപ്മെന്റിനായി BEL – Triton കരാർ
അമേരിക്കൻ കമ്പനി Triton മായി Bharat Electronics Limited കരാർ ഒപ്പു വച്ചു
എനർജി സ്റ്റോറേജ് സിസ്റ്റം, ഇലക്ട്രിക് വെഹിക്കിൾ ഡവലപ്മെന്റ് ഇവയിലാണ് പങ്കാളിത്തം
സർക്കാർ ഉടമസ്ഥതയിലുള്ള BEL ൽ EV ബാറ്ററി നിർമാണത്തിൽ Triton പങ്കാളിയാകും
MoU പ്രകാരം Triton ന്റെ എക്‌സ്‌ക്ലൂസീവ് മാനുഫാക്ചറിംഗ് പങ്കാളിയായിരിക്കും BEL
ഇന്ത്യൻ EV, ESS സെഗ്മെന്റിൽ ‘Make In India’ ഉത്പന്ന നിർമാണത്തിന് പങ്കാളിത്തം ലക്ഷ്യമിടുന്നു
ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഇലക്ട്രിക് കാർ നിർമാതാക്കളാണ് Triton
Triton N4 സെഡാൻ മോഡൽ ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്
ഇന്ത്യയിൽ മാനുഫാക്ചറിംഗ് പ്ലാന്റിനായി 650 – ഒരു ബില്യൺ ഡോളർ നിക്ഷേപത്തിനും പദ്ധതിയിടുന്നു
കമ്പനി നിലവിൽ പൂനെയിൽ ഒരു ഗവേഷണ-വികസന യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്
ഇന്ത്യയിലെ മാനുഫാക്ചറിംഗ് യൂണിറ്റിന് വിവിധ സംസ്ഥാനങ്ങളുമായി Triton ചർച്ചയിലുമാണ്