വിവേചനമില്ലാതെ സ്ത്രീകൾക്ക് വളരാനും സംരംഭകരാകാനുമുള്ള അവസരമാണ് ജെൻഡർ പാർക്ക് നൽകുന്നതെന്ന് സാമൂഹിക പ്രവർത്തകയും നർത്തകിയുമായ മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. ലോകം മാറുകയാണ്. സകോവിഡ് മനുഷ്യന് റീഫ്രഷ് ബട്ടൺ അമർത്താനുള്ള അവസരമാണ് തന്നത്. ജെൻഡർ പാർക്ക് സ്ത്രീകൾക്ക് റിഫ്രഷാകാനുള്ള സാധ്യത ഒരുക്കുകയാണ്. നിലനിൽപ്പിനൊപ്പം പ്രോഫിറ്റബിളായി എങ്ങനെ നിലനിൽക്കാമെന്ന പാഠം ഈ കൊറോണകാലത്ത് മനസ്സിലാക്കാനായി. കംഫർട്ട് സോണിൽ നിൽക്കുക എന്നതല്ല, ചാലഞ്ചുകളെ നേരിട്ട് മുന്നോട്ട് വഴി കണ്ടെത്തുക എന്നതാണ് നന്നായിരിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് സമൂഹത്തിന്റെ താഴേത്തട്ടിൽ ജീവിക്കുന്നവരടക്കം തെളിയിച്ച കാലമാണിത്. കോഴിക്കോട് ജെൻഡർ പാർക്ക് സംഘടിപ്പിച്ച ഇന്റർനാഷണൽ കോൺഫ്രറൻസ് ഓൺ ജെൻഡർ ഇക്വാലിറ്റിയിൽ സംസാരിക്കാനെത്തിയ മല്ലിക സാരാഭായ് ചാനൽ ആയാം ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവേ ചൂണ്ടിക്കാട്ടി.