Future ഗ്രൂപ്പുമായുളള തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് Amazon
ഫ്യൂച്ചർ കരാർ തർക്കത്തിൽ ആമസോൺ സുപ്രീംകോടതിയിൽ അപ്പീൽ നൽകി
റിലയൻസിന് റീട്ടെയിൽ ആസ്തികൾ വിൽക്കാനുളള ഫ്യൂച്ചർ കരാറിലാണ് തർക്കം
3.4 ബില്യൺ ഡോളർ ഫ്യൂച്ചർ റീട്ടെയിൽ ആസ്തി വിൽപ്പനയ്ക്കെതിരെയാണ് അപ്പീൽ
ഫ്യൂച്ചർ-റിലയൻസ് കരാർ തടയാനുള്ള യുഎസ് കമ്പനിയുടെ ഏറ്റവും പുതിയ ശ്രമമാണിത്
ആമസോണുമായുളള ഫ്യൂച്ചർ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചർ- റിലയൻസ് ഡീലെന്നാണ് ആരോപണം
കരാറിലെ “Restricted Persons” ക്ലോസിൽ റിലയൻസ് ഉണ്ടെന്ന് ആമസോൺ
സിംഗപ്പൂർ ആർബിട്രേഷൻ ഉത്തരവും ദില്ലി കോടതി ഉത്തരവും ആമസോണിന് അനുകൂലമായിരുന്നു
എന്നാൽ ദില്ലി കോടതി ഉത്തരവ് രണ്ടംഗ ബെഞ്ച് അസാധുവാക്കിയത് ആമസോണിന് തിരിച്ചടിയായി
ആർബിട്രേഷൻ ഉത്തരവ് സാധുതയുള്ളതാണെന്ന് ആമസോൺ സുപ്രീംകോടതിയിൽ വാദിക്കും
കടം ഉൾപ്പെടെയാണ് 3.38 ബില്യൺ ഡോളറിന് ആസ്തികൾ വിൽക്കാൻ ഫ്യൂച്ചർ തീരുമാനിച്ചിരുന്നത്