Jeff Bezos പറയുന്നു, സംരംഭകർ വെറുതെയിരിക്കാൻ സമയം കണ്ടെത്തണം|Story Of World's Billionaire Since 2017

ആമസോൺ‌ സ്ഥാപകൻ ജെഫ് ബെസോസ് സംരംഭകർക്ക് എന്നും പ്രചോദനമാണ്.ലോക കോടീശ്വരപദവിയിൽ 2017 മുതൽ തുടർന്നിരുന്ന ബെസോസിന്റെ ബിസിനസ് സാമ്രാജ്യം അത്രയ്ക്ക് വിപുലമാണ്. സംരംഭകർ പൊതുവെ വിജയിച്ചവരുടെ കഥകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. അപ്പോൾ ബെസോസിന്റെ വിജയമന്ത്രമാണെങ്കിൽ അതിന് ബില്യൺ ഡോളർ വാല്യു ഉണ്ടാകുമെന്നതിൽ സംശയമില്ല. Invent & Wander: The Collected Writings of Jeff Bezos എന്ന പുതിയ പുസ്തകത്തിൽ അടുത്തിടെ ബെസോസ് എഴുതിയത് ഏതൊരു സംരംഭകനും പിന്തുടരാവുന്നതാണ്.

പുസ്തകത്തിൽ, ആമസോൺ സ്ഥാപകൻ തന്റെ പ്രഭാത ദിനചര്യയെക്കുറിച്ചും ഒന്നും ചെയ്യാത്ത സമയത്തിന്റെ മൂല്യത്തെക്കുറിച്ചും പറയുന്നു.   തന്റെ ഒരു ദിവസത്തെ ഷെഡ്യൂളിൽ  Do Nothing എന്നത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ബെസോസ് പറയുന്നത്.ആശ്ചര്യമുണ്ടാക്കുന്ന വാക്കുകൾ അല്ലേ. .മീറ്റിംഗുകൾ മുതൽ ഫോൺ കോളുകളും പബ്ലിക് ഇവന്റുകൾ വരെയും ഒരു ദിവസം രേഖപ്പെടുത്തപ്പെടുത്തിയ ഷെഡ്യൂളിൽ വെറുതെയിരിക്കാനും സമയം കിട്ടുമോ എന്നതാകും എല്ലാവരുടെയും സംശയം. ബെസോസിന്റെ അഭിപ്രായത്തിൽ, എല്ലാ ദിവസത്തെയും ഷെഡ്യൂളിൽ ഏറ്റവും വിലപ്പെട്ട സമയം ഒന്നും ചെയ്യാതെ ചെലവഴിക്കുന്ന സമയമാണ്. അതായത് ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലാത്ത സമയം. ഇത് അദ്ദേഹത്തിന്റെ ഇമോഷണൽ ഇന്റലിജൻസിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതാണ്.

ബെസോസ് ഇങ്ങനെ എഴുതുന്നു  : എനിക്ക് രാവിലെ വെറുതെ കുറച്ച് നേരം ചിലവഴിക്കാൻ ഇഷ്ടമാണ്. ഞാൻ നേരത്തെ ഉറങ്ങാൻ പോകുന്നു. ഞാൻ നേരത്തെ എഴുന്നേൽക്കുന്നു.  എനിക്ക് പത്രം വായിക്കാൻ ഇഷ്ടമാണ്. എനിക്ക് കോഫി കഴിക്കാൻ ഇഷ്ടമാണ്. എന്റെ കുട്ടികൾ സ്കൂളിൽ പോകുന്നതിനുമുമ്പ് പ്രഭാതഭക്ഷണം അവരുടെയൊപ്പം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ഇതുപോലെ എനിക്ക് ഇഷ്ടമുളളത് ചെയ്ത് വെറുതെ ഇരിക്കുന്ന ആ സമയം വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഞാൻ എന്റെ ദിവസത്തിലെ ആദ്യത്തെ മീറ്റിംഗ് പത്ത് മണിക്ക് ക്രമീകരിക്കുന്നത്.

ഒരു നിമിഷം ചിന്തിച്ചു നോക്കുക – ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നിന്റെ CEO രാവിലെ 10 ന് മുമ്പ് മീറ്റിംഗുകൾ ഒന്നും നടത്തുന്നില്ല, കാരണം വെറുതെ കുറച്ച് സമയം പ്രിയപ്പെട്ടതെല്ലാം ചെയ്ത് ചിലവഴിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. കൂടുതൽ ചെയ്യുന്നതും കൂടുതൽ സമയം ചെയ്യുന്നതുമാണ് പ്രൊഡക്ടിവിറ്റി എന്ന് ചിന്തിക്കുന്ന സമകാലിക  ലോകത്തിൽ ഇതൊരു പവർഫുൾ ലെസ്സൺ ആണ്. ചില സമയങ്ങളിൽ കൂടുതൽ ഉൽ‌പാദനക്ഷമത നേടാനുള്ള ഏറ്റവും നല്ല മാർ‌ഗ്ഗം തീർത്തും ഒന്നും ചെയ്യാതെ കുറച്ച് സമയം ചിലവഴിക്കുക എന്നതാണ്. അതിലുപരിയായി, ഇത് ഇമോഷണൽ ഇന്റലിജൻസിന്റെ മികച്ച ഉദാഹരണവുമാണ്.

തന്റെ ജീവിതത്തിൽ ഒരു ചട്ടക്കൂടിനപ്പുറം തീർത്തും അലസമായി ചിലവഴിക്കേണ്ട സമയത്തിന്റെ മൂല്യം ബെസോസ് തിരിച്ചറിയുന്നു. ഇത് തന്റെ ജീവിതത്തിലെ മറ്റെല്ലാ മേഖലകളെയും എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുന്നു, അതിനാൽ ഓരോ ദിവസവും അത് തന്റെ ദിനചര്യയിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുന്നു.

രാവിലെ 10 ന് മുമ്പ് മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാതിരിക്കുന്നതിലൂടെയും, തന്റെ കുട്ടികളുമായി പ്രഭാതഭക്ഷണം കഴിക്കുന്നത് ഒരു ദിനചര്യയാക്കുന്നതിലൂടെയും ബെസോസ് കൃത്യമായി അതിരുകൾ നിർണയിക്കുന്നു. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ തിരക്കുകളിലും ആ പ്രിയപ്പെട്ട സമയം നഷ്ടമാകാതിരിക്കാൻ അദ്ദേഹം അത് തന്റെ ദിനചര്യയാക്കി മാറ്റുന്നു. അതായത് ജീവിതത്തിൽ ഓരോന്നിന്റെയും മൂല്യം തിരിച്ചറിഞ്ഞ് അതിർവരമ്പുകൾ നിശ്ചയിക്കുക. ഇപ്പോൾ ചെയ്യുന്നതിനെക്കാൾ കുറവ് ചെയ്യുക. ചെയ്യുന്ന കാര്യങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.

ഇത്തരത്തിൽ വെറുതെ ഇരിക്കുന്ന സമയം ചിന്താശേഷിയെ കൂടുതൽ മെച്ചപ്പെടുത്തും. കൂടുതൽ സമയം മീറ്റിംഗ്, സംഭാഷണങ്ങൾ എന്ന രീതിയിൽ മനസ്സിനും ശരീരത്തിനും വിശ്രമമില്ലാതെ പോകുമ്പോൾ ബ്രെയിനിന് നൽകുന്ന ഓവർലോഡായി അത് പരിണമിക്കുന്നു. ഇത് ഡിസിഷൻ മെയ്ക്കിംഗ് കഴിവ് കുറയ്ക്കും.

ഒരു ദിവസം ഞാൻ  മൂന്ന് നല്ല തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ, അത് മതിയാകും, അവ എനിക്ക് എടുക്കാൻ കഴിയുന്നത്ര ഉയർന്ന നിലവാരമുള്ളതായിരിക്കണം, ബെസോസ് പറയുന്നു. രാവിലെ പതിവ് നടത്തതിനുളള സമയമാണെങ്കിലും ചിന്തിക്കാൻ ലഭിക്കുന്ന ആ സമയം നിങ്ങളെ സഹായിക്കുമെന്ന് കൂട്ടിച്ചേർക്കുന്നു.

ബെസോസ് പങ്കിട്ട മറ്റൊരു ചിന്ത ഉറക്കത്തെക്കുറിച്ചാണ്. ഉറക്കം പോലും വേണ്ടെന്ന് വച്ച് വർക്ക് ചെയ്യുന്നവർ ബെസോസിന്റെ ഈ വാക്കുകൾ കേൾക്കണം.എട്ട് മണിക്കൂർ ഉറങ്ങുകയെന്നതിൽ താൻ നിഷ്കർഷ പുലർത്തുന്നുവെന്ന് ബെസോസ്. എന്റെ മാനസികാവസ്ഥ മികച്ചതാക്കാനും ഊർജ്ജമുളളതാക്കാനും ഇത് ആവശ്യമാണ്. ഉറക്കം ഇല്ലാത്ത അവസ്ഥയിൽ ക്ഷീണിതനാകും. ഇത്തരമൊരു സാഹചര്യത്തിൽ എത്ര കൂടുതൽ‌ വർക്ക് ചെയ്താലും അവയെല്ലാം പ്രൊഡക്ടിവിറ്റി തീരെ കുറഞ്ഞ അവസ്ഥയിലായിരിക്കും.

ശരീരത്തിന് ഉറക്കം ആവശ്യമാണെന്ന് തിരിച്ചറിയുക. മനസ്സും ശരീരവും തളർന്ന അവസരത്തിൽ ചെയ്യുന്നതിനെക്കാൾ ഉല്പാദനക്ഷമതയും എനർജിയും പര്യാപ്തമായ ഉറക്കത്തിന് ശേഷമുളള ഒരു ദിവസം പ്രദാനം ചെയ്യും. ബെസോസിനെ പോലുളളവരുടെ വിജയത്തിൽ ഉറക്കത്തിനും മനസ്സിന് ഇഷ്ടമായ കാര്യങ്ങൾ ചെയ്യുന്നതിനും എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു സംരംഭകൻ ഉണർന്ന ബുദ്ധിയുടെ ഉടമയായിരിക്കണം. ഉണർന്ന ബുദ്ധിക്ക് ഉറക്കവും ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും അനിവാര്യമാണെന്ന് ജെഫ് ബെസോസ് പറഞ്ഞു വയ്ക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version