തിളക്കവും സുരക്ഷയും പ്രദാനം ചെയ്യുന്ന സൈക്കിളുമായി Ahoy Bikes
ലോകത്തിലെ ആദ്യ ലുമിനസ് സൈക്കിളാണ് പുറത്തിറക്കിയതെന്ന് Ahoy Bikes
പേറ്റന്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മെയ്ഡ്-ഇൻ-ഇന്ത്യ സൈക്കിൾ നിർമാണം
ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജിയിലാണ് ബൈക്കുകൾ നിർമിച്ചിരിക്കുന്നത്
വൈവിധ്യമാർന്ന തിളക്കമുള്ള ബൈക്കുകൾക്ക് 20,000 രൂപ മുതലാണ് വില
കസ്റ്റമൈസേഷൻ ഓപ്ഷനുകളും Ahoy Bikes ഉപയോക്താവിന് ലഭ്യമാക്കും
സമാനതകളില്ലാത്ത റോഡ് സുരക്ഷയാണ് സൈക്കിളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്
ഇലക്ട്രോലൂമിനസെന്റ് പെയിന്റ് പോലുള്ള കോട്ടിംഗ് സംവിധാനമാണ് സൈക്കിളിലുളളത്
ലൈറ്റിംഗിലൂടെ രാത്രികാലങ്ങളിൽ സൈക്കിൾ യാത്രികർക്കുണ്ടാകുന്ന അപകടം ഒഴിവാക്കാം
നിലവിലെ 200 ഡീലർമാരുടെ ശൃംഖലയിലൂടെ രാജ്യത്തുടനീളം വിപണനം ചെയ്യുമെന്ന് കമ്പനി
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈക്കിൾ നിർമ്മാതാവാണ് ഇന്ത്യ
രാജ്യത്ത് പ്രതിവർഷം 22 ദശലക്ഷം യൂണിറ്റ് സൈക്കിൾ നിർമ്മിക്കുന്നുണ്ട്
സൈക്കിളുകളുടെ വാർഷിക വിറ്റുവരവ് 7,000 കോടി രൂപയാണെന്നും കണക്കുകൾ
സൈക്കിൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ മൂന്നാമത്തെ വലിയ രാജ്യവുമാണ്