Edtech സംരംഭമായ Toppr Technologies Pvt. Ltd സ്വന്തമാക്കാനൊരുങ്ങി Byju’s
ഏകദേശം 150 ദശലക്ഷം ഡോളറിനാണ് ഇടപാട്
5 മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് മുംബൈ ആസ്ഥാനമായ Toppr ഓൺലൈൻ പഠനസഹായം നൽകുന്നു
SAIF Partners , Helion Ventures എന്നിവരാണ് പ്രധാന backers
ആഗോളതലത്തിൽ 16 മില്യൺ വിദ്യാർത്ഥികൾ Toppr സേവനം ഉപയോഗിക്കുന്നു
Covid -19 നെത്തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഡിമാൻഡ് വർദ്ധിച്ചിരുന്നു
സമീപ മാസങ്ങളിൽ വൻ മുന്നേറ്റമാണ് Byju’s കാഴ്ചവച്ചത്
ജനുവരിയിൽ ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിനെ സ്വന്തമാക്കാൻ കരാർ ഒപ്പിട്ടിരുന്നു
2011 ൽ ബാംഗ്ലൂരിൽ സ്ഥാപിതമായ Byju’s ഓൺലൈൻ പഠനരംഗത്ത് എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്