ഓൺലൈൻ വിദ്യാഭ്യാസത്തിന് എഡ്-ടെക് സ്ഥാപനങ്ങളുമായി കൈകോർത്ത് AICTE
All India Council for Technical Education വിദ്യാർത്ഥിൾക്കും പ്രൊഫഷണലുകൾക്കും കോഴ്സുകൾ തയ്യാറാക്കും
ഇ-ലേണിംഗ് ഓപ്ഷനുകൾ, ഡെലിവറി, റെഗുലേഷൻ ഇവ NEP അനുസരിച്ച് ക്രമീകരിക്കും
സർക്കാർ സ്ഥാപനങ്ങളും എഡ് ടെക് സ്റ്റാർട്ടപ്പുകളും സംയുക്തമായി e-learning പ്ലാറ്റ്ഫോം രൂപീകരിക്കും
ദേശീയ വിദ്യാഭ്യാസ നയവുമായി സമന്വയിപ്പിച്ചാണ് AICTE പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന പ്ലാറ്റ്ഫോമായിരിക്കും ഇത്
വിദ്യാർത്ഥിയുടെ ആവശ്യാനുസരണം വിവിധ കോഴ്സുകൾ വാഗ്ദാനം ചെയ്യാൻ കഴിയും
25 നടുത്ത് എഡ് ടെക് സ്ഥാപനങ്ങൾ ഈ സംരംഭത്തിനായി മുന്നോട്ട് വന്നതായി AICTE
പേഴ്സണലൈസ്ഡ് ലേണിംഗ് മോഡൽ രൂപീകരിക്കാനാണ് AICTE നീക്കം
കൃത്യമായ എജ്യുക്കേഷൻ ടെക്നോളജി സൊല്യൂഷൻസ് വിദ്യാർത്ഥികളിലേക്ക് നേരിട്ടെത്തും