UPSC ഉദ്യോഗാർത്ഥികൾക്കായി Smart Test Series ആരംഭിച്ച് ചെന്നൈ സ്റ്റാർട്ടപ്പ്
ExcelOn Academy ആണ് Smart Test Series അവതരിപ്പിച്ചത്
IIT-Madras ൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണിത്
4,200 UPSC ചോദ്യങ്ങളും മൂന്ന് ലെവൽ ടെസ്റ്റ് അനാലിസിസുമാണ് Smart Test Series
Static, Current Affairs, CSAT എന്നിവയുൾക്കൊളളുന്ന നാല് ടെസ്റ്റുകൾ എല്ലാവർക്കും സൗജന്യമാണ്
സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള 20 ഉദ്യോഗാർത്ഥികൾക്ക് Smart Test Series പൂർണ സൗജന്യമാണ്
ExcelOn അക്കാദമി വികസിപ്പിച്ച അൽഗോരിതം ഓരോ വിദ്യാർത്ഥിയെയും അനലൈസ് ചെയ്യും
ഓരോ ടെസ്റ്റിനും പ്രകടനം അടിസ്ഥാനമാക്കി ഡാറ്റാ അധിഷ്ടിത വിശകലനം നൽകും
ഓരോ വിദ്യാർത്ഥിയുടെയും ശക്തി, ബലഹീനതയും അറിയാൻ ഇതിലൂടെ സാധിക്കുന്നു
ഉത്തരം നൽകാത്തതും തെറ്റായതുമായ ചോദ്യങ്ങൾ വീണ്ടും റിവിഷൻ ചെയ്യാൻ ആവശ്യപ്പെടും
സെലക്ടീവ് ഫീഡ്ബാക്ക് നൽകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ന്യൂനത തിരിച്ചറിയാനാകുമെന്ന് ExcelOn
5,000ത്തിലധികം സിവിൽസർവീസ് ഉദ്യോഗാർത്ഥികളും പ്ലാറ്റ്ഫോം ഉപയോഗിച്ചതായി ExcelOn Academy
T Uday Kumar,Muthu Kumar Raju എന്നിവരാണ് ExcelOn Academy എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്