കോവിഡ് വരുത്തിയ ആഘാതത്തിൽ നിന്ന് കരകയറാനുളള ശ്രമങ്ങളാണ് ലോകമാകെ. എന്നാൽ അതിലെ വിജയം 2021ലെ പ്രവർത്തനത്തെ ആശ്രയിച്ചാകുമെന്നാണ് എൻട്ര്പ്രണർ മേഖലയിലെ പ്രമുഖരുടെ നിരീക്ഷണം. 2021ലും റിമോട്ട് വർക്കിംഗ് തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർ കൂടുതൽ സ്വയംപര്യാപ്തരും അവരുടെ കരിയർ സ്വയം അപ്ഡേറ്റ് ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന് അർത്ഥം. ഓരോരുത്തരും അവരവരുടെ റോളിന്റെ “CEO” ആയിരിക്കണമെന്നതാണ് പുതിയ കാലത്തിന്റെ ആവശ്യകത. അതിനായി നിങ്ങളെ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ ഇനി പറയാം
എല്ലാ ദിവസവും എന്തുചെയ്യണമെന്ന് ആരും ഒരു സിഇഒയോട് പറയുന്നില്ല. എന്തെങ്കിലും കുറച്ച് കൂടി മികച്ച രീതിയിൽ ചെയ്യാമെന്ന് നിങ്ങൾക്ക് ഐഡിയ ഉണ്ടെങ്കിൽ അത് എങ്ങനെ എന്നതിനെക്കുറിച്ച് സജഷൻ നൽകുക. ചെയ്ത് തീർക്കേണ്ട എന്തെങ്കിലും ഉണ്ടെന്ന് തോന്നിയാൽ മുന്നിട്ടിറങ്ങി അത് ചെയ്യാൻ ആരംഭിക്കുക. നിങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ സദാ സന്നദ്ധത പ്രകടിപ്പിക്കുക. ചുരുക്കത്തിൽ Take initiative
നിങ്ങളുടെ ജോലി കൂടുതൽ മികച്ചതാകാനും ഒരു ഇംപാക്ട് ഉണ്ടാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ നിങ്ങൾ പഠിക്കണം. നിങ്ങളുടെ ടീമംഗങ്ങളുമായി സഹകരിക്കുകയും ജോലി പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുക. ടീം സ്പിരിറ്റ് എന്നത് സംരംഭങ്ങളുടെ വിജയത്തിന് ഏറ്റവും പ്രാധാന്യമുളള ഒന്നാണ്. വർക്ക് ഫ്രം ഹോം ആയിരിക്കുമ്പോൾ ജോലിക്കിടയിൽ ഒരു“വെർച്വൽ” കോഫി ബ്രേക്ക് എടുക്കുക. അതായത് Be a team player
Ask for help, ഒരു നല്ല ലീഡറിന് ആത്മവിശ്വാസമുണ്ട്, എന്നാൽ അവർ എല്ലാത്തിന്റെയും അവസാന വാക്കല്ല. അറിയാത്ത കാര്യങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ള മറ്റുള്ളവരിലൂടെ അറിയാനും പഠിക്കാനും ശ്രമിക്കുന്നത് വളർച്ചക്ക് സഹായിക്കും. ഒരു നല്ല മേധാവി നല്ലൊരു ലേണറും ആയിരിക്കും.
Your ears are your best tool– ഒരു മികച്ച തീരുമാനമെടുക്കുന്നതിന് മുൻപ് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതുവരെ കണ്ണും കാതും തുറന്നു വയ്ക്കുക. വായ അടയ്ക്കുക. ഒരു നല്ല ലീഡറിന് എപ്പോൾ സംസാരിക്കണം, എപ്പോൾ കേൾക്കണം എന്ന് അറിയാൻ തക്കതായ ഇമോഷണൽ ഇന്റലിജൻസ് ഉണ്ടായിരിക്കും. ഇപ്പോൾ നിങ്ങൾ സെയിൽസിൽ ആണ് പ്രവർത്തിക്കുന്നതെങ്കിൽ കസ്റ്റമറിന്റെ ആവശ്യം എന്തെന്ന് കേൾക്കാൻ നിങ്ങൾ തയ്യാറാകണം എന്നിട്ട് മാത്രം നിങ്ങളുടെ വിൽപനക്ക് ശ്രമിക്കണം. എല്ലാ മീറ്റിംഗിലും ആദ്യം സംസാരിക്കുന്ന വ്യക്തി നിങ്ങളാകേണ്ടതില്ല. പകരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ കേൾക്കുകയും ചെയ്യുക. ഇത് പഠിക്കാനുള്ള ഒരു മികച്ച മാർഗമാണ്, മാത്രമല്ല ഇത് നിങ്ങളുടെ ടീമിന്റെ ബഹുമാനവും വിശ്വാസവും നേടാൻ നിങ്ങളെ സഹായിക്കും.
Be willing to take risks
നമ്മുടെ ചിന്തകളുടെ വലുപ്പമാണ് വലിയ ആശയങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നമ്മെ എത്തിക്കുന്നത്. ചെറിയ ചിന്തകളിലൂടെ ജീവിതത്തിൽ വലുതാകാനാവില്ല. നിങ്ങളുടെ ജോലിയിൽ വളരാനും സ്വാധീനം ചെലുത്താനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ റിസ്ക് എടുക്കുകയും പരാജയപ്പെടാൻ തയ്യാറാകുകയും വേണം. എന്നിരുന്നാലും, നിങ്ങൾ ഒരു പുതിയ ആശയം പരീക്ഷിക്കുന്നതിന് മുമ്പ് നന്നായി അതെക്കുറിച്ച് പഠിക്കേണ്ടതാണ്. സുരക്ഷിതമായ ഒരു സാധ്യത ഉറപ്പാക്കണം. ചിലപ്പോൾ എത്ര നന്നായി പരിശ്രമിച്ചാലും എത്ര തയ്യാറെടുപ്പുകൾ ചെയ്താലും എത്ര നന്നായി എക്സിക്യൂട്ട് ചെയ്താലും നിങ്ങൾ പരാജയപ്പെട്ടേക്കാം. അത് കുഴപ്പമില്ല. വിജയങ്ങളേക്കാൾ പലപ്പോഴും പരാജയങ്ങളിൽ നിന്നാണ് കൂടുതൽ പഠിക്കാനാകുന്നത്. പരാജയത്തെ വിലയിരുത്താനും പഠിക്കാനും തയ്യാറാകണം. എന്നാൽ റിസ്കുകൾ വീണ്ടും ഏറ്റെടുക്കുകയും ചെയ്യണം. മികച്ചതും ശക്തവുമായ തീരുമാനങ്ങൾ എടുക്കുക അത് ഒരു ലീഡറിന് മാത്രമേ കഴിയൂ