Elon Musk വീണു, ലോകകോടീശ്വരപദവി തിരിച്ചു പിടിച്ച് Jeff Bezos
191.2 ബില്യൺ ഡോളർ ആണ് ജെഫ് ബെസോസിനെ വീണ്ടും ലോകകോടീശ്വരനാക്കിയത്
Bloomberg Billionaires Index റാങ്കിംഗിൽ ബെസോസിന് കൂടുതലുളളത് 955 മില്യൺ ഡോളർ
Tesla ഓഹരികൾ 2.4 % ഇടിഞ്ഞതോടെയാണ് ഇലോൺ മസ്ക് രണ്ടാമനായത്
4.6 ബില്യൺ ഡോളർ നഷ്ടമാണ് മസ്കിന്റെ സമ്പാദ്യത്തിൽ ഉണ്ടായത്
ജനുവരിയിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിന്നും ടെസ്‌ല ഓഹരികൾ ഏകദേശം 10% ഇടിഞ്ഞു
മൂന്ന് വർഷത്തിലേറെ ലോക കോടീശ്വരനായിരുന്ന ബെസോസ് കഴിഞ്ഞ മാസമാണ് രണ്ടാമനായത്
Amazon.com CEO പദവി ഒഴിയാൻ തീരുമാനിച്ച ബെസോസിന് ഈ നേട്ടം ശുഭ സൂചനയാണ്
കഴിഞ്ഞ 12 മാസത്തിനിടെ ആമസോൺ ഓഹരികൾ 53% മാണ് ഉയർന്നത്
ബഹിരാകാശ പര്യവേഷണ കമ്പനി Blue Origin, Washington Post ഇവയാണ് ബെസോസിന്റെ ഫോക്കസ്
ബെസോസിന്റെ ബ്ലൂ ഒറിജിന്റെ എതിരാളിയായ മസ്‌കിന്റെ SpaceX ഫണ്ടിംഗ് വർദ്ധിപ്പിക്കുകയാണ്
SpaceX കഴിഞ്ഞയാഴ്ച 74 ബില്യൺ ഡോളർ വാല്യുവേഷനിൽ 850 മില്യൺ ഡോളർ ഫണ്ടിംഗ് നേടി