ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലത്തിന്റെ പണി അവസാന ഘട്ടത്തിൽ
ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിലാണ് പാലം
കമാനത്തിന് 467 മീറ്റർ നീളമുണ്ട്
കാശ്മീരിനെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം
പാലത്തിന്റെ ചിത്രം റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പങ്കുവച്ചു
അടിസ്ഥനസൗകര്യ മേഖലയിലെ അത്ഭുതം എന്നാണ് ഗോയൽ പാലത്തെ വിശേഷിപ്പിച്ചത്
പദ്ധതി പൂർത്തീകരണ ഘട്ടത്തോട് അടുക്കുകയാണെന്ന് റെയിൽവേ മന്ത്രാലയവും അറിയിച്ചു
ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരക്കൂടുതലുണ്ട് ചെനാബ് പാലത്തിന്
1.3 കിലോമീറ്റർ നീളമുള്ള പാലം 1,250 കോടി രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്
1,300 തൊഴിലാളികളും 300 എഞ്ചിനീയർമാരും 2004 ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ്
അതിവേഗത്തിലുള്ള കാറ്റ് 2008-09 കാലഘട്ടത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു
ചെനാബ് പാലത്തിന് 120 വർഷമാണ് ആയുസ്സ്
ലോകത്തിലെ ഏഴാമത്തെ വലിയ ആർച്ച് ഷേപ്പിലുള്ള പാലമാണിത്
രണ്ട് അറ്റങ്ങളിലുമല്ലാതെ പാലത്തിന് ഇടയിൽ തൂണുകളില്ല
പിയറുകളും ട്രസ്സുകളും വേണ്ട പിൻബലം നൽകും
എട്ട് തീവ്രതയിലുള്ള ഭൂകമ്പങ്ങളെയും, സ്ഫോടനങ്ങളെയും അതിജീവിക്കാൻ പാലത്തിനാകുമെന്ന് റെയിൽവേ
Chenab bridge, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലം ഇവിടെയാണ്
Related Posts
Add A Comment