Swati Mohan, Mars മിഷനിലെ ഇന്ത്യൻ പെൺ‍കുട്ടി|Swati's Dot Was Twitter Trending|What An Inspiring Life

NASA യുടെ ചൊവ്വാ ദൗത്യമായ  Perseverance  എന്ന ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയിൽ ലാൻഡ് ചെയ്തത് ഔദ്യോഗികമായി അറിയിച്ചത് ഡോ.സ്വാതി മോഹൻ എന്ന ഇന്ത്യൻ വംശജ ആയിരുന്നു.  ചൊവ്വയിലെ ജീവന്റെ തുടിപ്പ് തേടിയ ദൗത്യത്തിൽ നാസയുടെ കൺട്രോൾ റൂമിൽ നിന്നും ഈ പ്രഖ്യാപനം നടത്തിയത് ഡോ.സ്വാതിയാണ്. ആരാണ് ഡോ. സ്വാതി മോഹൻ എന്നതായിരുന്നു സോഷ്യൽ മീഡിയ ഏറെ തിരഞ്ഞത്. ഡോ. സ്വാതിയുടെ പൊട്ട് പോലും ട്വിറ്റർ ട്രെന്റിംഗ് ആയിരുന്നു. ചുവന്ന പൊട്ട് തൊട്ട നാസയിലെ പെൺകുട്ടി, എന്നായിരുന്നു വിശേഷണം.. സ്റ്റാർ ട്രെക്‌ സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങളറിയാൻ മോഹിച്ച പെൺകുട്ടി. ഒറ്റവാക്കിൽ അതായിരുന്നു സ്വാതി മോഹൻ.

2013 ൽ നാസ Mars 2020 മിഷന്റെ  തുടക്കം മുതൽ  Guidance, Navigation, Operations Controls എന്നിവയ്ക്ക് നാസയുടെ Jet Propulsion Laboratory യിൽ നേതൃത്വം നൽകുന്നത് സ്വാതിയാണ്. റോവർ ലാൻഡിംഗ് സംവിധാനം, attitude control system എന്നിവയുടെയും നിയന്ത്രണ ഉത്തരവാദിത്വം സ്വാതിയുടെ നേതൃത്വത്തിലാണ്. മുൻപ്  Cassini (mission to Saturn) and GRAIL (a pair of formation flown spacecraft to the Moon) എന്നിവയുൾപ്പെടെ ഒന്നിലധികം നാസ ദൗത്യങ്ങളിലും ഡോ. സ്വാതി പ്രവർത്തിച്ചിട്ടുണ്ട്.

നാസയിലെ പ്രൊഫൈൽ അനുസരിച്ച്, സ്വാതി മോഹൻ ഒരു വയസ്സുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ്. നോർത്തേൺ വിർജീനിയിലാണ് അവർ വളർന്നത്.  Mechanical & Aerospace Engineering ൽ Cornell University യിൽ നിന്ന് ബിരുദം പൂർത്തിയാക്കി. പിന്നീട്  Massachusetts Institute of Technology യിൽ നിന്ന് Aeronautics ൽ ബിരുദാനന്തര ബിരുദവും Ph.Dയും നേടി.

യഥാർത്ഥത്തിൽ, 16 വയസ്സ് വരെ പീഡിയാട്രീഷ്യൻ ആകാനാണ്  ആഗ്രഹിച്ചതെന്ന് സ്വാതി പറയുന്നു. എല്ലായ്‌പ്പോഴും സ്പേസിനോട് താൽപ്പര്യമുണ്ടായിരുന്നു, പക്ഷേ ആ താൽപ്പര്യം ഒരു ജോലിയാക്കി മാറ്റാനുള്ള അവസരങ്ങളെക്കുറിച്ച്  ശരിക്കും അറിയില്ലായിരുന്നുവെന്നും സ്വാതിയുടെ വാക്കുകൾ. 16-മത്തെ വയസ്സിലെ ഫിസിക്സ് ക്ലാസാണ് സ്വാതിയുടെ ജീവിതത്തെ ബഹിരാകാശ സ്വപ്നത്തിലേക്ക് നയിച്ചത്. എഞ്ചിനീയറിംഗ് പഠനത്തിലേക്ക് പോകണമെന്ന തീരുമാനം അപ്പോഴാണ് എടുക്കുന്നത്. സയൻസ് ഫിക്ഷനാണ് ബാല്യത്തിൽ സ്വാതിയെ സ്വാധീനിച്ചിരുന്നത്. 9-ാം വയസ്സിൽ കണ്ട സ്റ്റാർ ട്രെക്ക് സീരീസ് പ്രപഞ്ചത്തെ അടുത്തറിയാനുളള പ്രേരണ നൽകി. അന്ന് പ്രപഞ്ചത്തിലെ പുതിയതും മനോഹരവുമായ സ്ഥലങ്ങൾ കണ്ടെത്താൻ ആഗ്രഹിച്ച പെൺകുട്ടി ഇന്ന് മാർസ് ദൗത്യത്തിന്റെ കണ്ണും കാതുമായ Guidance, Navigation, and Controls  സിസ്റ്റത്തെ നയിക്കുന്നു, എന്തൊരു പ്രചോദനമുള്ള ജീവിതം അല്ലേ..

ചൊവ്വയിൽ ബഹിരാകാശ പേടകത്തിന്റെ പ്രവേശനം, സുരക്ഷിത ലാൻഡിംഗ്, സ്ഥാന നിർണയം ഇവയെല്ലാം  GN&C നിയന്ത്രിക്കുന്നു. പ്രോജക്റ്റിന്റെ ഇനിയുളള ആശയവിനിമയത്തിന്റെ പ്രധാന കണ്ണിയാണ് ഡോ. സ്വാതി മോഹൻ. മിഷൻ കൺ‌ട്രോൾ റൂമിൽ GN&C  നടപടിക്രമങ്ങൾ തീരുമാനിക്കുന്നതും സ്വാതിയാണ്. അതിനാൽ ചുവന്ന ഗ്രഹത്തെ പര്യവേക്ഷണം ചെയ്യുന്നതിനായി നാസ അടുത്ത ചുവടുവെക്കുമ്പോൾ ഡോ.സ്വാതി മോഹൻ എന്ന പെൺകുട്ടിയുടെ ഹൃദയം അതിലും വേഗത്തിൽ ഭ്രമണം ചെയ്യുന്നുണ്ട്, അഭിമാനത്തിലും ഉദ്വേഗത്തിലും…

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version