സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ഇടപാടുകാർ വളരെ മാന്യരായ,പണമിടപാടിൽ കണിശത പുലർത്തുന്ന വനിതാ സംരംഭകരാണ് എന്നതിൽ അഭിമാനിക്കാം. അതുകൊണ്ട് തന്നെ സംരംഭങ്ങൾക്കായി എടുത്ത വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 267 കോടി രൂപ വനിതാ സംരംഭകര്‍ തിരിച്ചടച്ചു.
333 കോടി രൂപയാണ് കോര്‍പറേഷന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് വനിതാ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ കോര്‍പറേഷന്‍ വായ്പയായി നല്‍കുന്നു.
സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കുമാണ് വായ്പ നൽകുന്നത്. സംരംഭത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്‍പറേഷന്‍ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യാറുണ്ട്.
സംരംഭകരുടെ വായ്‌പാ തിരിച്ചടവിന്റെ വർദ്ധനവ് സര്‍വകാല റെക്കോർഡാണ് എന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീ സംരംഭകര്‍ക്ക് വിപണിയിലൂടെ മികച്ച വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി മാര്‍ച്ചില്‍ തിരുവനന്തപുരത്ത് ഏഴ് ദിവസം നീണ്ട വിപണന മേള ‘എസ്‌കലേറ 2025’ വൻ വിജയമായിരുന്നു.
Kerala Women Development Corporation achieved a record ₹267 crore loan repayment in FY 2024-25, reflecting the financial discipline of women entrepreneurs supported under its low-interest loan schemes.