വിപ്രോ കൺസ്യൂമർ കെയർ (Wipro Consumer Care & Lighting) സിഇഒ സ്ഥാനത്തു നിന്നും വിപ്രോ എന്റർപ്രൈസസ് (Wipro Enterprises) എംഡി സ്ഥാനത്തുനിന്നും വിനീത് അഗ്രവാൾ (Vineet Agrawal) പടിയിറങ്ങുകയാണ്. സാധാരണ സോപ്പ്, ലൈറ്റിംഗ്, വനസ്പതി ബിസിനസിൽ നിന്ന് ആഗോള എഫ്എംസിജി ഭീമനായി വിപ്രോയെ മാറ്റിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. 1.2 ബില്യൺ ഡോളറാണ്
1985ൽ, 23 വയസ്സിലാണ് വിനീത് വിപ്രോയിൽ എത്തുന്നത്. കമ്പനിയുടെ മുൻ ചെയർമാൻ അസിം പ്രേംജി നേരിട്ടു നടത്തിയ ക്യാപസ് റിക്രൂട്ട്മെന്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിപ്രോ പ്രവേശനം. 40 വർഷം കൊണ്ട് കമ്പനിയുടെ ബ്രാൻഡ് പുനർനിർമാണം മുതൽ ആഗോള വ്യാപനം വരെ വിനീത് വിപ്രോയ്ക്ക് ഒപ്പം നടന്നു. ഐഐടി ഡൽഹിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനശേഷം എംബിഎ ബിരുദം നേടിയാണ് വിനീത് വിപ്രോയിലെത്തിയത്.
2002ലാണ് വിനീത് അഗ്രവാൾ വിപ്രോ കൺസ്യൂമർ കെയർ സിഇഒയായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ വരുമാനം ഇരട്ടിയിലധികമായി. ഏഷ്യയിലും മിഡിൽ ഈസ്റ്റിലുമുള്ള വിപുലമായ ഏറ്റെടുക്കലുകളിലൂടെ വിപ്രോ ഗ്ലോബൽ എഫ്എംസിജി രംഗത്ത് സാന്നിധ്യം ഉറപ്പിച്ചു. Santoor, Yardley, Chandrika തുടങ്ങിയ ബ്രാൻഡുകൾക്കൊപ്പം 20ലധികം രാജ്യങ്ങളിൽ വിപ്രോയുടെ സ്ഥാനം ഉറപ്പിക്കുന്നതിലും വിനീത് നിർണായക പങ്ക് വഹിച്ചു. 2012ൽ അദ്ദേഹം വിപ്രോ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടർ പദവി ഏറ്റെടുത്തു.
After four decades with Wipro, Vineet Agrawal is stepping down as CEO of Wipro Consumer Care, a role he held since 2002, and MD of Wipro Enterprises.