യൂറോപ്പ്യൻ രാജ്യങ്ങളിലെ നിക്ഷേപങ്ങൾ ഉറപ്പാക്കിക്കൊണ്ട് സ്റ്റാര്‍ട്ടപ്പ് നവീകരണം  നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍ സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം,  എന്നിവയിലെ സംയുക്ത സംരംഭങ്ങൾക്കായി കേരളവും യൂറോപ്പ്യൻ യൂണിയനും ഒത്തു ചേരുന്നു. ഇതിനുള്ള  സംരംഭ സാദ്ധ്യതകൾ തേടുന്ന സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും ബ്ലൂ എക്കണോമിയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ‘ബ്ലൂ ടൈഡ്സ് – കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് -2025’ –  ന് കേരളം ആതിഥ്യം വഹിക്കും.   യൂറോപ്യന്‍ നിക്ഷേപത്തിനുള്ള ഊര്‍ജ്ജസ്വലമായ കേന്ദ്രമായി കേരളത്തെ പ്രദര്‍ശിപ്പിക്കാനും സമ്മേളനം ഉദ്ദേശിക്കുന്നു.

സംസ്ഥാന ഫിഷറീസ് വകുപ്പും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 18, 19 തീയതികളില്‍ കോവളം ദി ലീല റാവിസിലാണ് നടക്കുന്നത്. 20 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ “Blue Tides-Two Shores One Vision”എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

  സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി സംരക്ഷണം, സാമൂഹിക തുല്യത എന്നിവ ചേര്‍ന്നുള്ള ഭാവിയിലേക്കുള്ള ചുവടുവയ്പാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കണോമി പങ്കാളിത്തം ലക്ഷ്യമിടുന്നത്. മത്സ്യബന്ധനം, മത്സ്യകൃഷി വികസനം, തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിപോഷിപ്പിക്കല്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവയ്ക്കായി ആഗോള വൈദഗ്ധ്യവും പ്രാദേശിക വികസനവും സംയോജിപ്പിക്കുന്ന പരിപാടിയാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ്. സുസ്ഥിരവും പ്രതിരോധാത്മകവും ഊര്‍ജ്ജസ്വലവുമായ നീല സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ ഇത് നിര്‍ണായകമാകും.

മറൈന്‍ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍, അക്വാകള്‍ച്ചര്‍, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം സമ്മേളനം ചര്‍ച്ച ചെയ്യും.
  നീല സമ്പദ് വ്യവസ്ഥാ മേഖലയില്‍ -blue economy-  സുസ്ഥിരവും ഫലപ്രദവുമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സഖ്യം രൂപപ്പെടുത്തുന്നതിനായി കേരളത്തില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള നയതന്ത്രജ്ഞര്‍, നയരൂപീകരണ-വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, അക്കാദമിഷ്യന്‍മാര്‍ എന്നിവർ ഒരുമിക്കും .

യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഹംഗറി, പോളണ്ട്, സ്ലോവാക്യ, സ്ലൊവേനിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ, സൈപ്രസ്, മാള്‍ട്ട, സ്പെയിന്‍, ഇറ്റലി തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 40-ലധികം പ്രഭാഷകര്‍, 750-ലധികം പ്രതിനിധികള്‍, 15-ലധികം എക്സിബിറ്റേഴ്സ് എന്നിവര്‍ സമ്മേളനത്തിന്‍റെ ഭാഗമാകും. ഫിഷറീസ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ ബി., ഫിഷറീസ് ഡയറക്ടര്‍ ചെല്‍സാസിനി വി എന്നിവര്‍ സമ്മേളനത്തിന് മേല്‍നോട്ടം വഹിക്കും.

സുസ്ഥിര നീല സമ്പദ് വ്യവസ്ഥാ നിക്ഷേപത്തിനും നവീകരണത്തിനുമുള്ള ഊര്‍ജ്ജസ്വലമായ കവാടമായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന ഉന്നതതല സംഭാഷണങ്ങള്‍, നിക്ഷേപ ഫോറങ്ങള്‍, തീമാറ്റിക് സെഷനുകള്‍ എന്നിവ കോണ്‍ക്ലേവില്‍ ഉണ്ടായിരിക്കും. കേരളത്തിന്‍റെ വിശാലമായ സമുദ്രതീര സാധ്യതകളെ യൂറോപ്യന്‍ യൂണിയന്‍റെ ശാസ്ത്രീയ-നയ വൈദഗ്ധ്യവുമായി സംയോജിപ്പിച്ചുകൊണ്ട് സുസ്ഥിര സമുദ്രാധിഷ്ഠിത വികസനത്തിനായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാതൃക സ്ഥാപിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.

നീല സമ്പദ് വ്യവസ്ഥാ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പ്ലീനറി സെഷനുകള്‍, ആഗോള മത്സ്യബന്ധന വെല്ലുവിളികളെക്കുറിച്ചുള്ള വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, സംവേദനാത്മക നെറ്റ് വര്‍ക്കിംഗ്, കേരളത്തിന്‍റെ തനത് പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പ്രദര്‍ശനങ്ങള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടും.

സമുദ്രങ്ങളെയും സമുദ്ര വിഭവങ്ങളെയും സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്ന നീല സമ്പദ് വ്യവസ്ഥ കേരളത്തിന്‍റെ ശക്തിയും ഭാവിയുമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു

Kerala is set to host the ‘Blue Tides’ conclave with the European Union on Sept 18-19 in Kovalam to discuss sustainable blue economy and attract investments.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version