രാജ്യത്ത് ടെലികോം സ്പെക്ട്രം ലേലത്തിൽ മുന്നിലെത്തി Reliance Jio
രാജ്യത്തെ 22 സർക്കിളുകളിലായി 57,123 കോടി രൂപയുടെ സ്പെക്ട്രം Reliance Jio വാങ്ങി
Reliance Jio 488.35 മെഗാഹെർട്സ് എയർവേവ്സ് ആണ് സ്വന്തമാക്കിയത്
77,814.80 കോടി രൂപയുടെ എയർവേവ്സ് രണ്ടു ദിവസ ലേലത്തിൽ സർക്കാർ വിറ്റു
ആറ് റൗണ്ട് ലേലത്തിൽ 855.60 MHz എയർവേവ്സ് ടെലികോം ഓപ്പറേറ്റർമാർ വാങ്ങി
സ്പെക്ട്രം ഏറ്റെടുക്കലിന് ജിയോ 19,939 കോടി രൂപയുടെ മുൻകൂർ പേയ്മെന്റ് നൽകി
രണ്ട് വർഷ മൊറട്ടോറിയം കഴിഞ്ഞ് 16 വർഷത്തിനുള്ളിലാണ് ബാക്കി പേയ്മെന്റ് നൽകേണ്ടത്
പ്രതിവർഷം 7.3 ശതമാനമാണ് പലിശ കണക്കാക്കുന്നത്
800 MHz, 1800 MHz, 2300 MHz ബാൻഡുകളിൽ ജിയോ സ്പെക്ട്രം സ്വന്തമാക്കി
ജിയോ സ്പെക്ട്രത്തിൽ 55 ശതമാനം വർദ്ധിച്ച് 1,717 MHz ആയി
സ്പെക്ട്രം ഏറ്റെടുക്കലോടെ ഉചിത സമയത്ത് 5G സേവനങ്ങളിലേക്ക് മാറുമെന്ന് Reliance Jio
Bharti Airtel 355.45 മെഗാഹെർട്സ് 18,699 കോടി രൂപയ്ക്ക് സ്വന്തമാക്കി
Vodafone Idea 1,993.40 കോടി രൂപയ്ക്ക് 11.80 മെഗാഹെർട്സ് സ്പെക്ട്രം നേടി
700 മെഗാഹെർട്സ്, 2,500 മെഗാഹെർട്സ് ബാൻഡുകൾ ഇത്തവണയും ലേലം വിളിച്ചില്ല
Related Posts
Add A Comment