Arun Prabhu വിന്റെ  ഈ Solo ഓട്ടോയിൽ താമസിക്കാം, ബജറ്റ് ഒരു ലക്ഷം | Portable House In An Autorickshaw

ഇന്നവേഷൻ എന്നത് ഇന്നത്തെ കാലത്തിന്റെ ആവശ്യകതയും യുവ പ്രതിഭകൾക്ക് സക്സസ് മന്ത്രയുമാണ്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഒരു പോർട്ടബിൾ വീട് പണിത തമിഴ്നാട്ടിൽ നിന്നുളള N.G Arun Prabhu  എന്ന യുവ ആർക്കിടെക്ടിന്റെ ജീവിതം മാറി മറിഞ്ഞത് ആനന്ദ് മഹീന്ദ്രയുടെ ‘connect me to him’, എന്ന ഒറ്റ ട്വീറ്റിൽ ആയിരുന്നു. പ്രഭു പിന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറി. തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള നാമക്കൽ സ്വദേശിയായ പ്രഭു ചെന്നൈയിൽ നിന്ന് B.Arc  പൂർത്തിയാക്കി ബെംഗളൂരുവിൽ മറ്റു 5 പേർക്കൊപ്പം ഒരു Architectural firm ആരംഭിച്ചു. ഇനി പ്രഭുവിന്റെ വാക്കുകൾ ഇങ്ങനെ..

ഡിസൈനിംഗിലും സ്പേസ് പ്ലാനിംഗിലും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആണ് ഞങ്ങളുടെ സ്ഥാപനം ലക്ഷ്യമിടുന്നത്.  കോംപാക്റ്റ് സ്പേസ് വാസയോഗ്യമാക്കുന്നതിനെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് പ്രവർത്തനം. അതിനാൽ പരീക്ഷണാത്മകവും ആശയപരവുമായ രൂപകൽപ്പനയാണ് എന്റെ Solo 0.1.

ഒരു വാസ സ്ഥലത്തിന് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ സ്ഥലം 6X6 അടി ആണെന്ന് പ്രഭു പറയുന്നു.  ഒരു ക്യാബിന്റെ വലുപ്പമുളളിടം പോലും വാസയോഗ്യമാക്കാമെന്ന് ജനങ്ങളെ ബോധവാന്മാരാക്കുകയായിരുന്നു പ്രഭുവിന്റെ ലക്ഷ്യം.

നമ്മുടെ രാജ്യത്തെ ചേരികളുടെ അവസ്ഥയും നാടോടികളായ ഗോത്രവർഗക്കാരിൽ നിന്നും ജിപ്സികളിൽ നിന്നുമാണ് Solo 0.1 എന്ന ആശയം വീണു കിട്ടുന്നത്.  ചേരികളുടെയും നാടോടികളുടെയും ജീവിതത്തിൽ അടിസ്ഥാന ആവശ്യങ്ങൾ പരിമിതമാണ്.  ഏറ്റവും കുറഞ്ഞ ഇടം ആവശ്യമുളളതും  വാസയോഗ്യമായതും യാത്ര ചെയ്യാൻ കഴിയുന്നതുമായ ഒരു സംവിധാനം  ഉണ്ടാക്കുവാനുളള ആഗ്രമാണ് Solo 0.1ന്റെ പിറവിയിലേക്ക് നയിച്ചത്. മോഡിഫൈ ചെയ്ത ഓട്ടോയാണ് Solo 0.1.
 

 ഒരു ബാത്ത് ടബ്, സോളാർ പാനലിലൂടെ വൈദ്യുതി, വാഷിംഗ്, ഡ്രൈയിംഗ് ഏരിയ, ഒരു ലിവിംഗ് റൂം, വർക്ക് സ്പേസ്, ഒരു കിടപ്പുമുറി,ഓട്ടോറിക്ഷയ്ക്ക് മുകളിൽ വെള്ളത്തിനായി 250 ലിറ്റർ വാട്ടർ ടാങ്ക്  എന്നിവയുളള പോർട്ടബിൾ ഭവനം 1 BHKവീട് പോലെ മികച്ചതാണ്. ഒരു ലക്ഷം രൂപ ബജറ്റിലാണ് ഇത് നിർമ്മിച്ചത്.

മറ്റ് വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന അറ്റാച്ചുമെന്റാണ് ഇവയോരോന്നും.  എന്നാൽ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ചിലവ് കുറഞ്ഞതിനാലാണ് ഓട്ടോറിക്ഷ തിരഞ്ഞെടുത്തത്.  Solo 0.2 ആണ് ഇനി പ്രഭുവിന്റെ അടുത്ത ലക്ഷ്യം. ഇത്തവണ 2 കിടപ്പുമുറികളും രണ്ടിൽ കൂടുതൽ പേരെ ഉൾക്കൊള്ളാനുളള ശേഷിയുമാണ് പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് ഏറ്റവും അനുയോജ്യമാണ് Solo 0.1 പോലുളള വീടുകൾ.

 
ആനന്ദ് മഹീന്ദ്ര എന്റെ പ്രൊജക്റ്റിനെ ഇതുപോലെ വിലമതിക്കുമെന്ന്  ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രഭു പറയുന്നു. ചെറിയ ഇടങ്ങളുടെ പ്രസക്തി പ്രകടമാക്കാനാണ് അരുൺ ഇത് ചെയ്തതെന്ന് മഹീന്ദ്ര ട്വീറ്റിൽ പറഞ്ഞു. ബൊലേറോ പിക്കപ്പിനായി ഒരെണ്ണം രൂപകൽപ്പന ചെയ്യാൻ പ്രഭുവിന് താൽപ്പര്യമുണ്ടോ എന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും ചോദിച്ചിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിലെ ഈ അന്വേഷണങ്ങളും തിരക്കും ശ്രദ്ധിക്കാനുളള സമയം പോലും അരുണിനില്ല. കാരണം Solo 0.2 വിന് വേണ്ടിയുളള പ്രയത്നത്തിലാണ് പ്രതിഭാശാലിയായ ഈ യുവ ആർക്കിടെക്ട്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version