അഗ്രിക്കൾച്ചർ ഡ്രോണുകളുടെ സംഭാവനകൾക്ക് കേരള കൃഷി വകുപ്പിന്റെ മികച്ച കാർഷിക സ്റ്റാർട്ടപ്പ് അവാർഡ് നേടി ഡ്രോൺ നിർമാണ കമ്പനി ഫ്യൂസലേജ് ഇന്നൊവേഷൻസ് (Fuselage Innovations). 2020ൽ സ്ഥാപിതമായ കമ്പനി കാർഷിക മേഖലയിൽ  ഡ്രോണുകൾ ഉപയോഗിച്ചു കൃത്യതാ കൃഷിരീതികൾ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്. ടീം വികസിപ്പിച്ച FIA QD10 എന്ന സ്‌പ്രേയിങ് ഡ്രോണുകളും, Nireeksh എന്ന കാർഷിക നിരീക്ഷണ ഡ്രോണുകളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

മികച്ച കാർഷിക സ്റ്റാർട്ടപ്പ് പുരസ്കാരം നേടി ഫ്യൂസലേജ് ഇന്നൊവേഷൻസ്,Best Agricultural Startup Award

കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) കീഴിൽ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന ഫ്യൂസലേജ് NABARD, UNDP, റബ്ബർ ബോർഡ്, SELCO Foundation തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ 2,500ത്തിലധികം കർഷകർക്ക് നിലവിൽ ഡ്രോൺ സേവനങ്ങൾ നൽകി വരുന്നു. 2.5 ലക്ഷം ഹെക്റ്റർ ഭൂമിയിൽ സേവനം എത്തിച്ചിട്ടുള്ള ഫ്യൂസലേജ് ഇന്നൊവേഷൻസ്, “മേക്ക് ഇൻ ഇന്ത്യ” പദ്ധതിയിലൂടെ ഡ്രോണുകൾ തദ്ദേശീയമായി നിർമിക്കുകയും വിദേശരാജ്യങ്ങളിലേക് കയറ്റിയയക്കുന്നുമുണ്ട്.  

കേരള കാർഷിക സർവകലാശാല മേധാവി ബെറിൻ പത്രോസ്, CMET തൃശൂർ മേധാവി സീമ, സാമ്പത്തിക വിദഗ്ധൻ ഗിരിശങ്കർ ഗണേഷ്, ലീഡിങ് അനലിസ്റ്റ് ഹേമന്ത് മാത്തൂർ എന്നിവരാണ് കമ്പനിയുടെ വിദഗ്ധ ഉപദേശകർ. നിലവിൽ 40ഓളം അംഗങ്ങളുള്ള ഫ്യൂസലേജ് അടുത്ത 3 വർഷത്തിനുള്ളിൽ 150 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഫ്യൂസലേജ് ഇന്നൊവേഷൻസ് ഭാവിയിൽ ഡ്രോൺ സാങ്കേതിക വിദ്യ കൂടുതൽ കർഷകരിലേക്കു എത്തിക്കുന്നതിനും അത് വഴി കർഷരുടെ വരുമാനം കൂട്ടുന്നതിനും എല്ലാവിധ സഹകരണവും നൽകുമെന്ന് കമ്പനി സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു.

Fuselage Innovations, a drone manufacturing company, wins Kerala’s Best Agricultural Startup Award for its contributions to precision farming with drones

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version