EV ഹൈപ്പർ കാർ നിർമാതാക്കളായ Rimac കമ്പനിയുടെ നാലിലൊന്ന് ഷെയർ നേടി Porsche. ക്രൊയേഷ്യൻ കമ്പനിയായ Rimacൽ Porsche 83.3 മില്യൺ ഡോളർ അധികമായി നിക്ഷേപിച്ചു. 15ൽ നിന്നും 24 ശതമാനം വരെ Rimacലെ സ്റ്റേക്ക് Porsche ഉയർത്തി. കൊറിയൻ വാഹന നിർമാതാവ് Hyundai Rimacൽ 95 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. Porsche 2018 ലും 10 ശതമാനം ഓഹരി സ്വന്തമാക്കി Rimacൽ നിക്ഷേപം നടത്തിയിരുന്നു. ഹൈ-പെർഫോമൻസ് EV ഘടകങ്ങളും ബാറ്ററികളും Rimac നിർമിക്കുന്നു. Porsche അടക്കമുളള നിർമാതാക്കളുടെ Tier 1 സപ്ലൈയറാണ് Rimac. ടെക്നോളജിയിലും പെർഫോമൻസിലും Rimac കാറുകൾ മുൻപന്തിയിലാണ്. കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക്കൽ ഹൈപ്പർകാറായ Rimac Concept 2, 1,900 HP ഉളളതാണ്. 250 MPH വേഗത കൈവരിക്കുന്ന Rimac Concept 2, 1.8 സെക്കൻഡിൽ 0-60 ൽ എത്തും.
Related Posts
Add A Comment