വിദേശത്ത് പ്രവാസ ജീവിതം നയിക്കുമ്പോഴേ, കൊല്ലത്തെ തമ്പി രാജൻ സ്വപ്നം കണ്ടത് നാട്ടിൽ ഒരു സംരംഭം എന്നതായിരുന്നു. ആ സ്വപ്നമായിരുന്നു ഇന്റർബോണ്ട് എന്ന സ്ഥാപനം. നാട്ടിൽ മടങ്ങിയെത്തി മൂന്ന് വർഷം മുൻപാണ് റൂഫിംഗ് ഷീറ്റ് നിർമാണ സ്ഥാപനമായ ഇന്റർബോണ്ട് തുടങ്ങാൻ പദ്ധതിയിടുന്നത്.
എല്ലാ വീടുകളിലും ചോർച്ചയും മറ്റും ഒഴിവാക്കാൻ ആളുകൾ ഉപയോഗിക്കുന്നത് റൂഫിംഗ് ഷീറ്റാണ്. കേരളത്തിൽ ഇതിന് നല്ല മാർക്കറ്റുണ്ടെന്നും കോവിഡ് കാലത്ത് പോലും എൻക്വയറി ഉണ്ടായിരുന്ന സെഗ്മെന്റാണ് എന്നതിനാൽ റൂഫിംഗ് ഷീറ്റിന്റേത് മികച്ച സംരംഭമാണെന്നും തമ്പി രാജൻ പറയുന്നു.
ഈ മേഖലയിൽ പരിചയമാണ് പ്രവാസ ജീവിതത്തിന് ശേഷം റൂഫിംഗ് ഷീറ്റ് മാനുഫാക്ചറിംഗ് കമ്പനി എന്ന ആശയത്തിന് തമ്പി രാജന് ആത്മവിശ്വാസം നൽകിയത്. പക്ഷേ പല സംരംഭകരെയും പോലെ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ലൈസൻസും പെർമിറ്റും പൊല്യൂഷനും തുടങ്ങി കെട്ടിട നമ്പർ വരെ വിവിധ നൂലാമാലകളുമായി പഞ്ചായത്തും മറ്റ് സർക്കാർ ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നു. പിന്നീട് സർക്കാരിന്റെ സംരംഭക പ്രോത്സാഹന പദ്ധതിയായ K -Swift വഴി ലൈസൻസ് ക്ലിയറൻസുകൾ നേടി. ആറുമാസത്തിനുളളിൽ സംരംഭം തുടങ്ങുകയും ചെയ്തു
പല ബ്രാൻഡുകളും വിപണിയിലുണ്ടെങ്കിലും ക്വാളിറ്റി എല്ലാം ഒരുപോലെയാണെന്നാണ് തമ്പി രാജന്റെ അഭിപ്രായം. ആർക്കും തെരഞ്ഞെടുക്കാവുന്ന നല്ല ഒരു ബിസിനസ് മേഖലയാണിതെന്ന് ഈ സംരംഭകൻ പറയുന്നു. റോ മെറ്റീരിയൽസിന്റെ ക്ഷാമമാണ് ഇപ്പോൾ പ്രശ്നം സൃഷ്ടിക്കുന്നത്. മെഷീനറിയുടെ ചിലവാണ് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ വെല്ലുവിളിയാകുന്നത്