വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ലോകത്തെ ബിസിനസ് ജയന്റുകൾ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. അത് സംരംഭകത്വത്തിന്റെ ആദ്യനാളുകളിൽ അവർ നുണഞ്ഞ പരാജയത്തിന്റെ കയ്പ്പുനീരിനെ കുറിച്ചാണ്. ബിസിനസിൽ വിജയം- പരാജയം എന്നത് ഒരു സ്നേക്ക് ആൻഡ് ലാഡർ ഗെയിം പോലെയാണ്. എന്നാൽ പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചവരാണ് പിന്നീട് ചരിത്രം തിരുത്തിയെഴുതുന്നത്. ലോകത്തെ Iconic entrepreneurs പരാജയഭീതിയെ എങ്ങിനെ നേരിട്ടുവെന്ന് അറിയുക.
ചൊവ്വയെ കോളനിവത്കരിക്കാനുള്ള ആഗ്രഹത്തിൽ സ്പേസ് എക്സ് സ്ഥാപിച്ച ഇലോൺ മസ്ക് കമ്പനിയുടെ ആദ്യ ദിവസങ്ങളിൽ സ്പേസ് എക്സ് ജീവനക്കാരോട് പറഞ്ഞത് ഇങ്ങനെയാണ് -പരാജയം ഇവിടെ ഒരു ഓപ്ഷനാണ്. പരാജയപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ വേണ്ടത്ര ഇന്നവേറ്റിവ് ആകുന്നില്ല എന്നതാണ് മനസിലാക്കുകയെന്നാണ്.
ഇത്രയും ക്രേസി ഐഡിയകൾ ഉളള മസ്ക് നിർഭയനാണെന്ന് തോന്നുമെങ്കിലും പല അഭിമുഖങ്ങളിലും ഭയത്തെ കുറിച്ച് മസ്ക് പറഞ്ഞിട്ടുണ്ട്. പോസിറ്റീവ് ചിന്തയിലൂടെയല്ല, മറിച്ച് അതിന്റെ നേരെ വിപരീത തലത്തിൽ നിന്നുകൊണ്ടാണ് മസ്ക് തന്റെ ഭയത്തെ അതിജീവിച്ചത്. പരാജയ സാധ്യതകൾ അംഗീകരിക്കുകയാണെങ്കിൽ, അത് ഭയം കുറയ്ക്കുന്നുവെന്ന് മസ്കിയൻ ഫിലോസഫി. സ്പേസ് എക്സ് ആരംഭിക്കുമ്പോൾ, വിജയ സാധ്യത 10 ശതമാനത്തിൽ കുറവാണെന്ന് കരുതി, യഥാർത്ഥത്തിൽ എല്ലാം തനിക്ക് നഷ്ടപ്പെടുമെന്ന് അംഗീകരിച്ചു. ഒരുപക്ഷേ കുറച്ച് പുരോഗതി കൈവരിച്ചേക്കാം. ഈ ചിന്താഗതിയാണ് നിരവധി തവണ പരാജയപ്പെട്ടിട്ടും സ്പേസ്എക്സ് വിക്ഷേപണത്തിൽ ഒടുവിൽ മസ്കിന് വിജയിക്കാനായത്. ഭാവനയിൽ പരാജയത്തെ അഭിമുഖീകരിക്കുന്നത് യാഥാർത്ഥ്യത്തിൽ അതിനെ നേരിടാൻ മനസ്സിനെ സജ്ജമാക്കുമെന്നത് മസ്കിന്റെ ഭ്രാന്തൻ ആശയമായി തളളികളയണ്ട, അതാണ് സത്യം.
Virgin founder റിച്ചാർഡ് ബ്രാൻസന്റെ രീതികൾ മറ്റൊന്നാണ്. ഹോട്ട്-എയർ ബലൂൺ യാത്രകളിൽ പരാജയഭീതി നേരിട്ട ആളാണ് ബ്രാൻസൺ. പരാജയത്തെ ഏറ്റവും വലിയ പഠനോപാധിയായി കാണാനാണ് ബ്രാൻസൺ നിർദ്ദേശിക്കുന്നത്. പരാജയം ഹ്രസ്വകാലത്തേക്ക് സൃഷ്ടിക്കുന്ന അസ്വസ്ഥതയിൽ നിന്ന് മുക്തി നേടി ദീർഘകാല നേട്ടങ്ങളിലേക്കുളള പാലമാകാൻ അത് സഹായിക്കും. പരാജയം എല്ലാവർക്കും ഭയാനകമായ അനുഭവമാണ്. പരാജയപ്പെടാനായി ആരും സംരംഭകനാകുന്നില്ല. അടുത്ത തവണ ഒരു തിരിച്ചടി നേരിടുമ്പോൾ ഒരു പേനയും പേപ്പറും എടുത്ത് സാധ്യതയുള്ള എല്ലാ പോസിറ്റീവുകളും എഴുതാൻ ശ്രമിക്കുക. ഭാവിയിലെ മികച്ച വിജയത്തിലേക്കുള്ള ഒരു പടിയായി ഇതിനെ രൂപപ്പെടുത്താം.
സ്റ്റാർട്ടപ്പ് ലോകത്തിലെ ഏറ്റവും പഴയതും ആവർത്തിച്ചുള്ളതുമായ ഒരു അഡ്വൈസ് ഉണ്ട്. അത് പരാജയത്തെ നിങ്ങൾ ഭയപ്പെടരുത് എന്നതാണ്.
തോമസ് ആൽവ എഡിസന്റെ ക്ലാസിക് ക്വോട്ട് പറയുന്നത് – ഞാൻ പരാജയപ്പെട്ടിട്ടില്ല, എന്നാൽ പ്രവർത്തന ഫലം കിട്ടാത്ത 10,000 വഴികൾ കണ്ടെത്തിയെന്നാണ്. അതാകണം ഓരോ സംരംഭകന്റേയും ആറ്റിറ്റ്യൂഡ്
തോമസ് ആൽവ എഡിസന്റെ ക്ലാസിക് ക്വോട്ട് പറയുന്നത് – ഞാൻ പരാജയപ്പെട്ടിട്ടില്ല, എന്നാൽ പ്രവർത്തന ഫലം കിട്ടാത്ത 10,000 വഴികൾ കണ്ടെത്തിയെന്നാണ്. അതാകണം ഓരോ സംരംഭകന്റേയും ആറ്റിറ്റ്യൂഡ്