Coursera യുമായി സഹകരിച്ച് ഗൂഗിൾ project management, data analytics, user experience (UX) design, Associate Android Developer തുടങ്ങി സുപ്രധാന മേഖലകളിൽ കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക അപേക്ഷകർക്ക് ഒരു ലക്ഷത്തിലധികം സ്കോളർഷിപ്പുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.
കോവിഡ് -19 കാലത്ത് വിദ്യാഭ്യാസ മേഖല ആകെ താറുമാറായിരുന്നു. അതിനാൽ തന്നെ അമേരിക്കയിലെ തൊഴിലന്വേഷകർ ഇപ്പോൾ ഗൂഗിളിന്റെ കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് പിന്നാലെയാണ്. ആറു മാസവും മൂന്ന് മാസവും കാലാവധിയുളള പ്രോഗ്രാമുകളുണ്ട്. യുഎസ് വിദ്യാർത്ഥികൾക്ക് ഏകദേശം 240 ഡോളർ ആണ് ചിലവ് വരുന്നത്. സർട്ടിഫിക്കറ്റ് പ്രോഗ്രാമിലെ ബിരുദധാരികളെ നിയമിക്കുന്നതിന് 130 ലധികം തൊഴിലുടമകൾ Google- ന്റെ എംപ്ലോയർ കൺസോർഷ്യത്തിൽ ചേർന്നിട്ടുണ്ട്.
Accenture, Walmart, Infosys എന്നിവയ്ക്ക് പുറമെ Bayer, Deloitte, Verizon, SAP, Accenture, Intel, Bank of America, Anthem, Better.com പോലുളളവയിൽ ജോലി നേടാനും ഗൂഗിൾ സർട്ടിഫിക്കറ്റ് മതി. Fortune 1000 companies മായി ചേർന്ന് പ്രവർത്തിക്കുന്ന ലേണിംഗ് ടെക്നോളജി കമ്പനി Guild Education മായുളള പങ്കാളിത്തത്തിലൂടെ വിവിധ രാജ്യങ്ങളിലെ ഏറ്റവും വലിയ തൊഴിലുടമകൾക്ക് വർക്ക് ഫോഴ്സ് വർദ്ധിപ്പിക്കുന്നതിന് Google കരിയർ സർട്ടിഫിക്കറ്റുകൾ സഹായകമാകുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറയുന്നു.
2018 ൽ ഗൂഗിൾ Coursera യുമായി ചേർന്ന് ആരംഭിച്ച Google IT Support Professional Certificate program നു ലഭിച്ച പിന്തുണയാണ് ന്യൂനോർമൽ കാലത്ത് പുതിയ സംരംഭത്തിന് പ്രേരണയായത്. യുഎസ് മാതൃകയിൽ ഇന്ത്യയിലും, എംപ്ലോയർ കൺസോർഷ്യം ആരംഭിക്കുന്നതിനു ഗൂഗിൾ പദ്ധതിയിടുന്നു. ബിസിനസുകൾ ഡിജിറ്റൽ എന്റർപ്രൈസസ് ആയി മാറുന്നതിനാൽ 2025 ഓടെ 50 ശതമാനം ജീവനക്കാർക്കും റീ സ്കില്ലിംഗ് ആവശ്യമാണ്.