Bunko Junko, മിച്ചം വരുന്ന തുണികളിലൂടെ സ്ത്രീ ശാക്തീകരണത്തിന് മികച്ച മാതൃക |Textile Waste To Fashion

Bhavini N Parikh  2017 ലാണ് മുംബൈയിൽ Bunko Junko എന്ന സസ്റ്റയിനബിൾ ബ്രാൻഡിന് തുടക്കമിടുന്നത്. വസ്ത്രനിർമാണത്തിൽ മിച്ചം വരുന്ന തുണിത്തരങ്ങളിൽ നിന്ന് ദൈനംദിന ഉപയോഗത്തിനായി ഫാഷൻ വസ്ത്രങ്ങൾ നിർമ്മിക്കുന്ന ബ്രാൻഡാണ് Bunko Junko.  ടെക്സ്റ്റൈൽ വേസ്റ്റ് അപ്സൈക്കിളിംഗിലൂടെ പരിസ്ഥിതിക്ക് മാത്രമല്ല Bhavini ഗുണം ചെയ്തത് പിന്നാക്കാവസ്ഥയിലുളള വനിതകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് കൂടിയാണ്.

നിരവധി ഘട്ടങ്ങളിലൂടെയാണ് Bhavini എന്ന സംരംഭക പിറവിയെടുത്തത്. ആദ്യം  ഒരു ടോയ് ലൈബ്രറി ആരംഭിച്ചു, പിന്നീട് ഒരു ഗുജറാത്തി ടെലിവിഷൻ ചാനലിൽ കുക്കറി, ക്രാഫ്റ്റ് ക്ലാസുകൾ അവതരിപ്പിച്ചു. തന്റെ സംരംഭക യാത്രയിൽ Shoppers Stop,  AND Fashion തുടങ്ങിയ ബ്രാൻഡുകൾക്കായി ഹാൻഡ് എംബ്രോയിഡറി വർക്കിലടക്കം സാമൂഹിക-സാമ്പത്തിക വെല്ലുവിളി നേരിടുന്ന ആയിരത്തിലധികം സ്ത്രീകളുമായി Bhavini പ്രവർത്തിച്ചിരുന്നു. പിന്നീട്  Bunko Junko യുടെ രൂപീകരണത്തിലേക്ക് കടന്നപ്പോൾ അതൊരു സാമൂഹിക ദൗത്യമായി Bhavini കണ്ടു.

BN Fashion എന്ന പേരിലൊരു ഗാർമെന്റ് യൂണിറ്റ് ആണ് ആദ്യം തുടങ്ങിയത്. വൻകിട ബ്രാൻഡുകൾ‌ക്കായി വസ്ത്രനിർമാണം നടത്തുമ്പോളാണ് മിച്ചം വരുന്ന ധാരാളം തുണി വേസ്റ്റായി മാറ്റുന്നത് ശ്രദ്ധയിൽ പെടുന്നത്. വെറുതെ കുന്നു കൂട്ടിയിടുന്ന ഈ തുണി പുനരുപയോഗിക്കുന്നതിനെ കുറിച്ചുണ്ടായ ചിന്ത സസ്റ്റയിനബിൾ, എത്തിക്കൽ ഫാഷൻ എന്നതിലേക്ക് വഴി തിരിച്ചു വിട്ടു. Bunko Junko വെറുമൊരു ഫാഷൻ ബ്രാൻഡ് ആയിരുന്നില്ല. സ്ത്രീശാക്തീകരണം എന്ന മഹത്തായ ലക്ഷ്യവും അതിനുണ്ടായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം സ്ത്രീകൾ ബ്രാൻഡിന് വേണ്ടി സ്റ്റിച്ചിംഗിലും ടെയ്ലറിംഗിലും പ്രവർത്തിക്കുന്നു.

കുർത്തകൾ,  ജാക്കറ്റുകൾ ഉൾപ്പെടെയുളള സ്ത്രീകളുടെ വസ്ത്രങ്ങളും ഹോം ഫർ‌ണിഷിംഗിനുളള റഗ്‌സ്, ബെഡ്‌സ്‌പ്രെഡുകൾ,വാൾ ഹാംഗിംഗ്സ് എന്നിവയും ആക്‌സസറികളിൽ ലാപ്‌ടോപ്പ് ബാഗുകൾ, ക്ലച്ചസ്, കമ്മലുകൾ, വളകൾ എന്നിവയും Bunko Junko ബ്രാൻഡ് ചെയ്യുന്നു. ഡിജിറ്റലൈസേഷനിലൂടെയാണ്  ബ്രാൻഡ് മാർക്കറ്റിംഗിൽ Bhavini മുന്നേറിയത്.  വാട്സ്ആപ്പ് വഴി ചിത്രങ്ങൾ നൽകിയുളള ബിസിനസ് രീതി Bhaviniക്ക് കസ്റ്റമേഴ്സിൽ വൻ വർദ്ധന നൽകി. ബിസിനസ് അക്കൗണ്ടിലൂടെ വളരെ വേഗം വിപണനം സാധ്യമാക്കി.  സസ്റ്റയിനബിലിറ്റി ഒരു next-generation job അല്ലൈങ്കിൽ ട്രെൻഡ് അല്ലെന്നും ഇതൊരു ദൗത്യമാണെന്നും Bhavini  പറയുന്നു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version