മികച്ച ‘നെക്സ്റ്റ് ജനറേഷൻ’ മാസ്കുകൾക്ക് യുഎസ് ഗവൺമെന്റ് സമ്മാനം നൽകുന്നു
അഞ്ചുലക്ഷം ഡോളറാണ് വിജയികൾക്ക് ലഭിക്കുക
ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടേതാണ് മത്സരം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി ആന്റ് ഹെൽത്തിന്റെ പങ്കാളിത്തമുണ്ട്
മാസ്കുകൾ സൃഷ്ടിക്കുന്ന അസൗകര്യങ്ങൾ പരിഹരിക്കുകയാണ് ലക്‌ഷ്യം
മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ടാകും
നിലവിലെ മാസ്കുകളുടെ പുനർരൂപകൽപ്പന, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിസൈനിങ്
അപേക്ഷകർ നിർദ്ദിഷ്ട മാസ്കുകൾ നിർമ്മിക്കാനുള്ള പ്ലാനും സമർപ്പിക്കണം
ഒന്നാംഘട്ടത്തിൽ 10 വിജയികളെ തെരഞ്ഞെടുക്കും
ഇവർക്ക് മാസ്കുകളുടെ പ്രോട്ടോടൈപ്പ് നിർമ്മിക്കാൻ 10,000 ഡോളർ ലഭിക്കും
പുതിയ ഡിസൈൻ ഒരു സാങ്കൽപ്പിക സാഹചര്യത്തോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണം
മത്സരാർത്ഥികൾ മാസ്കുകളുടെ ഫിസിക്കൽ പ്രോട്ടോടൈപ്പ് പരിശോധനയ്ക്ക് വിധേയമാക്കണം
അഞ്ച് വിജയികൾക്ക് മൊത്തം 400,000 ഡോളർ സമ്മാനത്തുക ലഭിക്കും
ഒന്നാം ഘട്ടത്തിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 21 ആണ്
https://app.reviewr.com/BARDA/