ഏപ്രിൽ 11 മുതൽ രാജ്യത്ത് Workplace COVID Vaccinations ആരംഭിക്കും | No Distinction In Govt & Private

ഏപ്രിൽ 11 മുതൽ രാജ്യത്ത് Workplace COVID Vaccinations ആരംഭിക്കും
വാക്സിനേഷന് ഗവൺമെന്റ്-പ്രൈവറ്റ് സ്ഥാപനങ്ങളെന്ന വേർതിരിവില്ല
മാനദണ്ഡമനുസരിച്ച് 100 ഗുണഭോക്താക്കളുള്ള ഏത് സ്ഥാപനത്തിനും പങ്കെടുക്കാം
45 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ വാക്സിനേഷൻ സമ്പൂർണമാക്കും
ജോലിസ്ഥലങ്ങളിൽ വാക്സിനേഷൻ വ്യാപകമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
സ്വകാര്യ, പൊതുമേഖലാ മാനേജ്‌മെന്റുകളുമായി കൂടിയാലോചന നടത്താനും നിർദ്ദേശിച്ചു
വാക്സിനേഷന് വേണ്ടി തൊഴിൽ സ്ഥാപനങ്ങൾ നോഡൽ ഓഫീസറെ നിയമിക്കണം
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വാക്സിൻ ഡ്രൈവ് ഊർജിതമാക്കണം
45-59 വയസും അതിൽ കൂടുതലുമുള്ള വലിയൊരു വിഭാഗം ജോലി ചെയ്യുന്നവരാണ്
ഭൂരിപക്ഷം പേരും സർക്കാർ, സ്വകാര്യ ഓഫീസുകളിലോ നിർമ്മാണ, സേവന മേഖലയിലോ ആണ്
ഏപ്രിൽ 1 മുതൽ 45 വയസ് മുതലുളളവർക്ക്  ഇന്ത്യ വാക്സിനേഷൻ ആരംഭിച്ചിരുന്നു
പ്രതിദിന കോവിഡ് കേസ് ഉയർന്നത് വാക്സിനേഷൻ കൂട്ടാൻ കാരണമായി

Share.

Comments are closed.

Exit mobile version