Instant

രാജ്യത്ത് ഏറ്റവുംകൂടുതൽ ആൾക്കാർ വാങ്ങുന്നത് Maruti Swift

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി  മാരുതി സ്വിഫ്റ്റ്
മാരുതി ആൾട്ടോയുടെ 16 വർഷത്തെ റെക്കോർഡാണ് സ്വിഫ്റ്റ് മറികടന്നത്
2020 -21 സാമ്പത്തിക വർഷത്തിൽ 172,671 സ്വിഫ്റ്റ് കാറുകൾ വിറ്റുപോയി
എൻട്രി ലെവൽ ആൾട്ടോ, 2004-05 മുതൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്നു
മാരുതി 800 നെ മറികടന്നായിരുന്നു ആൾട്ടോ മുന്നിരയിലെത്തിയത്
നിലവിൽ ആൾട്ടോ പട്ടികയിൽ നാലാം സ്ഥാനത്താണ്
ഇത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന സ്ഥാനമാണ്
2010-11 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ വില്പനയുള്ള ചെറിയ കാറായിരുന്നു ആൾട്ടോ
1 ലിറ്റർ K10 നിർത്തലാക്കിയതും പകരക്കാരനായി S Presso എത്തിയതും ആൾട്ടോയ്ക്ക് തിരിച്ചടിയായി
മാരുതിയുടെ ബലേനോ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി മാറി
വാഗൺ ആർ വില്പനയിൽ മൂന്നാമതെത്തി

Leave a Reply

Back to top button