ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ Unicorn കുതിപ്പിലേക്ക് |  More Than $1 Billion Worth Of Unicorns This Year
രാജ്യത്തെ ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകരുടെ താൽപര്യം ഏറുകയാണ്. അതുകൊണ്ട് തന്നെ ദ്രുതഗതിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ യൂണികോണുകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

 എട്ട് സ്റ്റാർട്ടപ്പുകളാണ് ഈ വർഷം മാത്രം ഒരു ബില്യൺ ഡോളറിലധികം മൂല്യം കൈവരിച്ച് യൂണികോണുകൾ എന്ന പദവി കൈവരിച്ചത്. കോവിഡ്, ഡിജിറ്റൽ എക്കൊണോമി ശാക്തീകരിച്ചപ്പോൾ കമ്പനികൾ പലതും നേട്ടമുണ്ടാക്കി. അങ്ങനെ വൻ ഹിറ്റുകളായി മാറിയ സംരംഭങ്ങളിൽ പണമിറക്കാൻ നിക്ഷേപകർ മത്സരിച്ചു.

ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി പ്രൊവൈഡർ ഇൻഫ്രാ മാർക്കറ്റ്, ആരോഗ്യ-സാങ്കേതിക രംഗത്തെ ഇന്നോവേസർ; നോൺ ബാങ്ക് വായ്പാദാതാക്കൾ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ്; ഇ-ഫാർമസി API ഹോൾഡിംഗ്സ്; സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പ് മീഷോ; ഫിൻ‌ടെക് കമ്പനികളായ ഡിജിറ്റ് ഇൻ‌ഷുറൻസ്, ഗ്രോ, ക്രെഡിറ്റ് എന്നിവയാണ് ഇക്കൊല്ലം യൂണികോൺ ആയ സ്റ്റാർട്ടപ്പുകൾ.

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം രണ്ട് വർഷത്തെ ഉയർന്ന തോതിലാണ്. മേഖല നിലവിൽ മാന്ദ്യത്തിന്റെ  ലക്ഷണമൊന്നും കാണിക്കുന്നില്ല.

അടുത്തിടെ നിക്ഷേപങ്ങൾ നേടിയ സ്റ്റാർട്ടപ്പുകളിൽ ഭൂരിഭാഗവും അവരുടെ അവസാന ഫണ്ടിംഗ് റൗണ്ടിലെ നിലയിൽ നിന്നും ആസ്തി മൂല്യത്തിൽ ഇപ്പോൾ മൂന്നിരട്ടി വർദ്ധനവ് നേടിയിട്ടുണ്ട്. ഉദാഹരണത്തിന്, 2.1 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായി മാറിയ മീഷോ, 2019 ലെ മുൻ ഫണ്ടിംഗ് റൗണ്ടിൽ നിന്ന് ആസ്തി മൂന്നിരട്ടിയാണ് കൂട്ടിയത്. ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ഗ്രോയും (Groww) മൂന്നിരട്ടി വളർച്ച നേടി.
പണമിറക്കാൻ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾ കാണിക്കുന്ന ഉത്സാഹം,  പബ്ലിക് ലിസ്റ്റിംഗിനു ലഭിക്കുന്ന പൊതുസ്വീകാര്യത, ഓഹരിക്കമ്പോളത്തിന്റെ മിന്നും പ്രകടനം ഇവയൊക്കെ റിസ്ക് ഏറ്റെടുക്കാൻ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.കോവിഡ് കാരണം ഡിജിറ്റൽ ക്രയവിക്രയങ്ങൾ വർദ്ധിച്ചു എന്നത്   വ്യക്തമാണ്. കൂടാതെ, ഇത് ന്യൂ ടെക്നോളജി സെഗ്മെന്റിന് പ്രാധാന്യം നൽകുന്ന സ്റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ നിക്ഷേപങ്ങളും കൊണ്ടുവന്നു.

നിലവിൽ രാജ്യത്ത് 40 യൂണികോണുകൾ ഉണ്ട്. ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് 50 യൂണികോൺ ഉണ്ടാവുമെന്ന് നാസ്കോം റിപ്പോർട്ട് പറയുന്നു. എന്നാൽ കാര്യങ്ങളുടെ ഇപ്പോഴത്തെ വേഗത കണക്കിലെടുത്താൽ ആ സംഖ്യ ഉടൻ തന്നെ മറികടക്കും എന്നുറപ്പിക്കാം.കഴിഞ്ഞ വർഷം മഹാമാരിയുടെ മദ്ധ്യത്തിൽപോലും രാജ്യത്തെ 11 സ്റ്റാർട്ടപ്പുകൾ യൂണികോൺ പദവി നേടിയിരുന്നു.

പ്രതിസന്ധികൾക്കിടയിലും പുത്തൻ പ്രതീക്ഷകളാണ് പുതിയ യൂണികോണുകൾ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് നൽകുന്നത്. ഇത് രാജ്യത്തെ ഓരോ സ്റ്റാർട്ടപ്പുകൾക്കും പ്രചോദനമാണ്. സ്കെയിലബിൾ ഐഡിയ ഉണ്ടെങ്കിൽ ഫണ്ട് വരും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version