കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ഗോൾഡ്  സിറ്റി വരുന്നു. 3.5 ലക്ഷം കോടിയുടെ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി GCC ക്കായി  ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കിന്‍ഫ്ര ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്വര്‍ണത്തിന്‍റെ ശുദ്ധീകരണം മുതല്‍ വിപണനം വരെയുള്ള മുഴുവന്‍ വിപണിശൃംഖലയെയും ഏകീകരിക്കുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായാണ് ജിജിസി വിഭാവനം ചെയ്തിരിക്കുന്നത്.  കിന്‍ഫ്രയുടെ കീഴില്‍ മട്ടന്നൂരില്‍ 1000 ഏക്കര്‍ ഭൂമി നിര്‍ദ്ദിഷ്ട പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ്.

Global Gold City Mattannur


സ്വര്‍ണത്തിന്‍റെ ശുദ്ധീകരണം, വോള്‍ട്ടിംഗ് & ലോജിസ്റ്റിക്സ്, വ്യാപാര-നിര്‍മ്മാണ മേഖല, ഡിജിറ്റല്‍ ഗോള്‍ഡ് & ബ്ലോക്ക് ചെയിന്‍ ട്രേസബിലിറ്റി, പരിശീലനത്തിനും വൈദഗ്ധ്യത്തിനുമായുള്ള ഗോള്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമാണ്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ നേരിട്ടുള്ള ഒരു ലക്ഷം തൊഴിലവസരങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 40-60 ബില്യണ്‍ ഡോളര്‍ വരുമാനം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വ്യവസായ മന്ത്രി പി രാജീവിന്‍റെ സാന്നിധ്യത്തില്‍ കിന്‍ഫ്ര ചെയര്‍മാന്‍ സന്തോഷ് കോശി തോമസും ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ എസ്. തരുജും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇ.എസ്.ജി. നയം പാലിച്ചു കൊണ്ടുള്ള ഒരു പദ്ധതിയാണിതെന്നും  പദ്ധതിയിലൂടെ കേരളത്തിന്‍റെ സ്വര്‍ണവ്യാപാരമേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.  

KINFRA partners with Goldsikka to launch the ₹3.5 lakh crore Global Gold City in Mattannur, Kannur. The project aims to create 1 million jobs and a complete gold supply chain hub.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version