ജർമനിയുമായി ഏകദേശം 10 ബില്യൺ ഡോളർ മൂല്യമുള്ള പുതിയ സബ്‌മറീൻ ഇടപാടിന് വഴി തുറക്കുന്ന സർക്കാർതല ധാരണാപത്രത്തിൽ ഇന്ത്യ ഉടൻ ഒപ്പുവെയ്ക്കും. മാർച്ച് അവസാനത്തോടെ കരാർ അന്തിമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ നാവികസേനയുടെ സബ്മറീൻ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു അത്യാധുനിക സബ്‌മറീനുകൾ രാജ്യത്തിനകത്ത് നിർമിക്കുന്ന പദ്ധതിയാണിത്. ജർമനിയുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക.

India Germany submarine pact

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി മസഗോൺ ഡോക് യാർഡ്സ് ലിമിറ്റഡിനാണ് (MDL) സബ്‌മറീനുകളുടെ നിർമാണ ചുമതല. ഇതിലൂടെ പ്രതിരോധ നിർമാണ രംഗത്ത് തൊഴിൽസാദ്ധ്യതകൾ വർധിക്കുമെന്നും, നാവികസേന നേരിടുന്ന സബ്‌മറീൻ കുറവ് പരിഹരിക്കാനാകും എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആധുനിക സാങ്കേതിക വിദ്യ കൈമാറുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ നിർമാണ ശേഷി ഉയർത്തുന്നതിലും ഈ കരാർ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

India and Germany are set to finalize a $10 billion deal for 6 advanced submarines. Mazagon Dock (MDL) will build the vessels in India with German technology transfer

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version