യുഎസിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിൻബേസ് ഗ്ലോബലിൽ ചീഫ് പ്രോഡക്ട് മാനേജരായി സുരോജിത് ചാറ്റർജി എത്തുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. കേവലം ഒരു വർഷത്തിനിപ്പുറം, മുൻ ഗൂഗിൾ എക്സിക്യൂട്ടീവ് കൂടിയായ ചാറ്റർജിയുടെ കോയിൻബേസിലെ ഓഹരി പങ്കാളിത്തം 1,500 കോടി രൂപയുടേതാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിലവിൽ 3,500 കോടി രൂപ മൂല്യമുള്ള ഷെയർ ഓപ്ഷനും ചാറ്റർജിക്ക് ലഭിക്കും
ഓഹരികമ്പോളത്തിൽ കഴിഞ്ഞദിവസമാണ് കോയിൻബേസ് അരങ്ങേറ്റം കുറിച്ചത്. 429 ഡോളർ മൂല്യം കൈവരിച്ച ഓഹരികൾ ഒരുവേള കമ്പനിയുടെ വിപണി മൂല്യം 100 ബില്യൺ ഡോളറിനു മുകളിൽ എത്തിച്ചു
ഓഹരികമ്പോളത്തിൽ കഴിഞ്ഞദിവസമാണ് കോയിൻബേസ് അരങ്ങേറ്റം കുറിച്ചത്. 429 ഡോളർ മൂല്യം കൈവരിച്ച ഓഹരികൾ ഒരുവേള കമ്പനിയുടെ വിപണി മൂല്യം 100 ബില്യൺ ഡോളറിനു മുകളിൽ എത്തിച്ചു
ബിറ്റ്കോയിനും എതെറിയവുമാണ് കോയിൻബേസിന്റെ കഴിഞ്ഞവർഷത്തെ ബിസിനസ്സിൽ നിറഞ്ഞുനിന്നത്. ബിറ്റ്കോയിൻ അതിന്റെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ഈ വർഷം വില ഇരട്ടിച്ച് 64,000 ഡോളറായി.
ഐഐടി ഖരഗ്പൂരിൽ നിന്ന് ബിഎസ്സി ബിരുദം നേടിയ ചാറ്റർജി, കോയിൻബേസ് സ്ഥാപകരായ ബ്രയാൻ ആംസ്ട്രോംഗ്, ഫ്രെഡ് എർസാം എന്നിവരോടൊപ്പം ഇപ്പോൾ കമ്പനിയുടെ സ്റ്റോക്ക് എക്സ്ചേഞ്ച് അരങ്ങേറ്റം ആഘോഷിക്കുകയാകും. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഇവരുടെ ഓഹരികൾക്ക് 16 ബില്യൺ ഡോളറിലധികം മൂല്യം വരും. ഗൂഗിളിൽ ചാറ്റർജി ഷോപ്പിംഗ് പ്ലാറ്റ്ഫോം മേധാവിയായിരുന്നു. എന്നാൽ ബാംഗ്ലൂർ ആസ്ഥാനമായ ഇ-കൊമേഴ്സ് സൈറ്റ് ഫ്ലിപ്കാർട്ടിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ആംസ്ട്രോങ്ങിനെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. സ്റ്റാർട്ടപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ജീവനക്കാർക്ക് ലഭിക്കുന്ന ഇൻസ്റ്റന്റ് ഇക്വിറ്റിയുടെ അതിശയിപ്പിക്കുന്ന ഉദാഹരണമാണ് ചാറ്റർജിയുടെ കോയിൻബേസിലെ ഉയർച്ച. പണ്ട്, വിശ്വസ്തതയ്ക്കും പെർഫോമൻസിനുമുള്ള പ്രതിഫലമായി ഇക്വിറ്റികൾ കമ്പനികൾ വിതരണം ചെയ്തിരുന്നത് ഘട്ടം ഘട്ടമായി, വർഷങ്ങൾ കൊണ്ടായിരുന്നു.
കഴിഞ്ഞ വർഷം കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ ചാറ്റർജിയുടെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് CEO ആംസ്ട്രോംഗ് ഇങ്ങനെയെഴുതി, “അമേരിക്ക പോലുള്ള ഒരു രാജ്യത്ത് മാത്രം താമസിക്കുകയും ജോലി ചെയ്യുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് അതിർത്തി കടന്നുള്ള ഇടപാടുകൾ എളുപ്പമാക്കുക വഴി ഉണ്ടാകുന്ന വലിയ അവസരം മനസിലാക്കാൻ പ്രയാസമാണ്.”
സിലിക്കൺ വാലി സംരംഭകരെപ്പോലും ഞെട്ടിക്കുന്ന മിന്നൽ വേഗത്തിലാണ് ചാറ്റർജിയുടെ വളർച്ച. അത് സ്ഥിരോത്സാഹത്തിനും കഠിനാദ്ധ്വാനത്തിനും ലഭിച്ച അംഗീകാരമാണ്, അല്ലേലും വിദേശത്ത് പെർഫോം ചെയ്യാൻ ഇന്ത്യക്കാരെക്കാൾ മിടുക്കർ വേറെ ആരാണ്.