ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ താക്കോൽസ്ഥാനങ്ങളിൽ ഇന്ന് സ്ത്രീകളാണ്. അവിടങ്ങളിൽ അവർ പരമാവധി പെർഫോം ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ, കൊമേഴ്‌സ് സെക്രട്ടറി ഗിന റൈമോണ്ടോ, ട്രേഡ് റെപ്രസെന്ററ്റീവ് കാതറിൻ തായ് എന്നിവർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൽ ഉയർന്ന പദവികൾ വഹിക്കുന്നു. ബൈഡന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിൽ പലരും സ്ത്രീകളാണ്. കാബിനറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥരിൽ 48 ശതമാനവും വനിതകൾ തന്നെ. ഈ മാറ്റം ഇതിനകം തന്നെ സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചിട്ടുണ്ട്.
“സ്ത്രീകൾ കടന്നുവരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വ്യക്തമാണ്. സമൂഹങ്ങൾ മികച്ചതാകുന്നു, സമ്പദ്‌വ്യവസ്ഥകൾ മികച്ചതാകുന്നു, ലോകം തന്നെ മെച്ചപ്പെട്ടതാകുന്നു, ”ഐഎംഎഫും മറ്റ് സ്ഥാപനങ്ങളും നടത്തിയ ഗവേഷണ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ജോർജിവ പറഞ്ഞു.
അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ കണ്ടെത്തിയത് വനിതാ ഗവർണർമാരുള്ള യുഎസ് സംസ്ഥാനങ്ങളിൽ മറ്റുള്ളിടങ്ങളെ അപേക്ഷിച്ച് COVID-19 മരണങ്ങൾ കുറവാണെന്നാണ്.
കഴിഞ്ഞയാഴ്ച ബൈഡൻ അവതരിപ്പിച്ച 2.3 ട്രില്യൺ ഡോളറിന്റെ വികസന പദ്ധതിയിൽ “കെയർ എക്കണോമി” ക്കായി 400 ബില്യൺ ഡോളറാണ് മാറ്റിവച്ചത്. കുട്ടികളെയും മുതിർന്നവരെയും പരിപാലിക്കുന്ന ഭവന-കമ്മ്യൂണിറ്റി അധിഷ്ഠിത ജോലികളെ പ്രോത്സാഹിക്കുന്നതിനാണ് തുക വകയിരുത്തിയത്. കൂടുതലും സ്ത്രീകൾ ജോലി ചെയ്യുന്ന ഈ രംഗത്തിന് വേണ്ടത്ര ശ്രദ്ധ സർക്കാരുകൾ നൽകാറില്ല.