ലോക്ഡൗണ്‍ അവസാനത്തെ ആയുധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വീണ്ടുമൊരു ലോക്ഡൗണ്‍ വരാതിരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടു സഹകരിക്കണം
കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരില്ല
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു മോദി
മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ തിരിച്ചുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം
അതിഥിത്തൊഴിലാളികള്‍ പരിഭ്രാന്തരായി മടങ്ങാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തണം
തൊഴിലാളികളെ പരിപാലിക്കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് നല്‍കണം
മേയ് ഒന്നുമുതല്‍ 18 വയസ്സു പൂര്‍ത്തിയായവര്‍ക്കും വാക്സിന് വിതരണം ചെയ്യുമെന്നും മോദി
ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യത്തില്‍ രാജ്യം ഇന്ന് മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്
ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്
ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണ്
അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്നും മോദി