ചെറുകിട ഇടത്തരം സംരംഭകർക്ക് വളർച്ചാ മന്ത്രവുമായി Zoho Corporation CEO യും ഫൗണ്ടറുമായ Sridhar Vembu. ഇന്ത്യൻ ഗ്രാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംരംഭകരോട് ശ്രീധർ വെമ്പു നിർ‌ദ്ദേശിക്കുന്നത്. ചെറുകിട, ഇടത്തരം ബിസിനസ്സ് വിജയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം  പ്രോഡക്ട് ആയാലും സർവീസ് ആയാലും കസ്റ്റമർ, കസ്റ്റമർ എക്സ്പീരിയൻസ് എന്നിവയിൽ സംരംഭകർ ഫോക്കസ് ചെയ്യണമെന്നാണ് ശ്രീധർ വേമ്പു ചൂണ്ടിക്കാട്ടുന്നത്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുക എന്നതാണ് വിജയത്തിലെ പ്രധാന ഘടകം. വാമൊഴി പ്രചാരം ഒരു സംരംഭകന് ഒരു കസ്റ്റമറിൽ നിന്ന് പത്തിലേക്കും പിന്നെ നൂറിലേക്കുമുളള എളുപ്പ പരസ്യപ്രചാരണമായി മാറും.

സംരംഭകർക്ക് വളർച്ചാ മന്ത്രവുമായി Zoho Corporation CEO യും ഫൗണ്ടറുമായ Sridhar Vembu |Padma Shri Vembu

2025 ഓടെ ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ ഇക്കോണമി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സംരംഭകർ  ഉൽപാദനത്തിന്റെയും ധനസമ്പാദനത്തിന്റെയും കേന്ദ്രമായി പരിഗണിക്കണം. ഇന്ത്യൻ ഗ്രാമങ്ങളിൽ സംരംഭകർക്ക് വിലകുറവിൽ  ഭൂമിയും കുറഞ്ഞ വാടകയിൽ ബിസിനസ് കേന്ദ്രങ്ങളും ലഭിക്കും. ഇത് സംരംഭകന് മൂലധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായമാകും.

സ്കിൽ ഡവലപ്മെന്റ് എന്നതാണ് സംരംഭക വിജയത്തിലേക്കുളള മറ്റൊരു വഴി. സോഹോ പിന്തുടരുന്നതും അതേ പാതയാണ്. Zoho School of Learning Initiative 17-19 വയസ്സിനിടയിലുള്ള വിദ്യാർത്ഥികളെ ഹൈസ്കൂളുകളിൽ നിന്നോ പോളിടെക്നിക്കുകളിൽ നിന്നോ തിരഞ്ഞെടുക്കുകയും അവർക്ക് പ്രായോഗികമായ നൈപുണ്യ പരിശീലനം നൽകുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് നിന്നു തന്നെ കഴിവുളളവരെ വാർത്തെടുക്കുന്നതിലൂടെ സംരംഭം വിജയമാകാൻ സാധ്യത കൂടും.

 തൊഴിലിനോട് ആഭിമുഖ്യമുളള വിശ്വസ്തതരായവരെ സംരംഭകർക്ക് ഇതിലൂടെ നേടിയെടുക്കാനാകും. കഴിവുകൾ  വികസിപ്പിക്കുകയോ പരിപോഷിപ്പിക്കുകയോ ചെയ്യണമെന്ന മനോഭാവം ഒരു സംരംഭകന് ഏറ്റവും ആവശ്യമാണ്.  ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സന്തുലിതമാക്കുന്നതിനും പ്രാദേശികമായി കഴിവുകൾ സൃഷ്ടിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സംരംഭകർ സഹായിക്കേണ്ടത് ഇന്ത്യ പോലൊരു രാജ്യത്ത് വളരെ  പ്രധാനമാണെന്ന് ശ്രീധർ വേമ്പു വിലയിരുത്തുന്നു. സോഫ്റ്റ് വെയർ as a service സെക്ടറിലെ പ്രധാന കമ്പനിയാണ് സോഹോ. ആഗോളതലത്തിൽ 60 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് സോഹോയിലുള്ളത്.

ഫോബ്സ് പട്ടിക പ്രകാരം 250 കോടി ഡോളറിലധികം നെറ്റ് വർത്തോടെ ലോകത്തെ 59ആമത് ധനികനാണ് വെമ്പു. 2021ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ടെക്നോക്രാറ്റ് കൂടിയാണ് 53കാരനായ ശ്രീധർ വെമ്പു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version