0ഈ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിൽ 4.4 ബില്യൺ ഡോളറിന്റെ ഇൻവെസ്റ്മെന്റാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകി എത്തിയത്. അതായത് 32000 കോടിയിലധികം ഇന്ത്യൻ രൂപ. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ വെഞ്ച്വർ ഇന്റലിജൻസിന്റെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വർദ്ധനയാണ് ഇത് സൂചിപ്പിക്കുന്നത്.
ഒടുവിലായി കമ്പനികൾ സമാഹരിച്ചത് 2019 Q4 ൽ 4.1 ബില്യൺ ഡോളറും 2018 Q3 ൽ 4.2 ബില്യൺ ഡോളറുമാണ്. മേഖലയിലെ പുത്തൻ ഉണർവ് ഏപ്രിൽ മാസത്തിലും തുടരുന്ന കാഴ്ചയാണ് നാം കാണുന്നത്. വെറും ഒരാഴ്ച കൊണ്ട് ആറ് കമ്പനികളാണ് യൂണികോൺ ശ്രേണിയിലെത്തിയത്. ഏകദേശം 1.5 ബില്യൺ ഡോളർ നിക്ഷേപമാണ് മൊത്തത്തിൽ അവർ നേടിയത്. പുതുവർഷം പിറന്നിട്ട് കേവലം നാല് മാസങ്ങളേ ആയിട്ടുള്ളൂ, അപ്പോഴേക്കും സ്റ്റാർട്ടപ്പുകളിൽ 10 യൂണികോണുകൾക്ക് ജന്മമെടുത്തു.
രാജ്യത്ത് ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കോവിഡ് 19 അഴിച്ചുവിട്ട ‘ഡിജിറ്റൽ പുഷ്’ ടെക് ബിസിനസ്സുകളെ കൂടുതൽ കരുതരാക്കി. സൂണികോണുകളുടെ (soonicorns) ഒരു നിരതന്നെ അണിയറയിൽ യൂണികോണുകളാവാൻ കാത്തിരിക്കുന്നു.
സ്റ്റാർട്ടപ് സെക്ടറിൽ 2020 ൽ 11 യൂണികോണുകളും, 2019 ൽ ഒമ്പത് യൂണികോണുകളും 2018 ൽ എട്ട് യൂണികോണുകളും പിറവിയെടുത്തു.
ഇന്ന് വിജയസാധ്യതയുള്ള ബിസിനെസ്സ് സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുടെ പിന്തുണ ലഭിക്കുന്നത് താരതമ്യേന എളുപ്പമാണ്. Prosus Ventures, Tiger Global and SoftBank തുടങ്ങിയ വൻകിട വെൻചർ ക്യാപിറ്റൽ സ്ഥാപനങ്ങൾ പ്രാദേശിക സ്റ്റാർട്ടപ്പുകളിൽ വലിയതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. കൂടാതെ ഇന്നിപ്പോൾ നിരവധി സ്ഥാപനങ്ങളും പെൻഷൻ ഫണ്ടുകളും ഓൺലൈൻ ബിസിനസുകളിൽ നിക്ഷേപം നടത്തുന്നുണ്ട്.
മൈക്രോ വിസികളുടെ (VC) ആവിർഭാവം മൂലം പരിചയസമ്പരും നല്ല ട്രാക് റെക്കോർഡുമുള്ള സ്റ്റാർട്ടപ് സ്ഥാപകർക്ക് മൂലധനം എളുപ്പത്തിൽ ആക്സസ് ചെയ്യാം . ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള വൻകിട കമ്പനികൾ ഇപ്പോൾ ഗണ്യമായ രീതിയിൽ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഓഹരികൾ വാങ്ങുന്നുണ്ട്. ഇപ്പോൾ നിക്ഷേപകർക്ക് ലാഭകരമായ ‘എക്സിറ്റ് ഓപ്ഷനുകൾ’ ഉണ്ട്. മുൻപ് ഈ സൈഡ് അവ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ റിസ്ക് എടുക്കാൻ തടസ്സങ്ങളും ഉണ്ടായിരുന്നു.
ഹെൽത്ത് ടെക് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഈ വർഷം കാര്യമായ തോതിൽ ഫണ്ടുകൾ ലഭിക്കുമെന്ന് വിദഗ്ധർ കണക്കാക്കുന്നു.
പകർച്ചവ്യാധിയുടെ നാളുകളിൽ ഈ മേഖലയിലെ ചില സെഗ്മെന്റുകൾ ആറ് മടങ്ങ് വരെ വളർന്നിട്ടുണ്ട്.
ഫണ്ടിങ് ആക്സസ്സ് എളുപ്പമാകുമ്പോഴും സ്റ്റാർട്ടപ്പുകൾ മത്സരം ഒഴിവാക്കാൻ സമർത്ഥമായി പ്ലാനിംഗ് നടത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ലെൻസ്കാർട്ട് ചെയ്തതുപോലെ ശക്തമായ ഓമ്നി-ചാനൽ ബിസിനസുകൾ കെട്ടിപ്പടുക്കുവാൻ കമ്പനികൾക്ക് കഴിയണം. ബിസിനസ്സ് വളർച്ചയെ ത്വരിതപ്പെടുത്താൻ മികച്ച ബാക്ക്-എൻഡ് പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഓർക്കുക.