കൂടുതൽ ഗ്രാമീണ കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ SaaS കമ്പനി Zoho
20 സാറ്റലൈറ്റ് ഓഫീസുകൾ Zoho നോൺ അർബൻ സെന്ററുകളിൽ തുറന്നിരുന്നു
തമിഴ്നാട്, കേരളം, ആന്ധ്ര, ബീഹാർ എന്നിവിടങ്ങളിലാണ് ഓഫീസുകൾ
100 സീറ്റ് ഹബുകളായി 100 ഓഫീസുകൾ കൂടി തുടങ്ങാനും പദ്ധതിയിടുന്നു
ടെക്സസ്, മെക്സിക്കോ എന്നിവിടങ്ങളിലും ഗ്രാമീണ ഓഫീസുകൾ തുറക്കും
ജപ്പാനിൽ ഇതിനകം ഒരു നോൺ അർബൻ ഓഫീസ് കമ്പനി തുറന്നിട്ടുണ്ട്
തെങ്കാശിയിലെ കമ്പനിയുടെ സാന്നിധ്യം ജില്ലയ്ക്ക് മൊത്തം ഗുണമായതായി Zoho
വരുമാനം, തൊഴിൽ, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഇവയ്ക്ക് ഗുണമായി
2011ലാണ് സോഹോ തെങ്കാശിയിൽ ഒരു R&D ഹബ് സ്ഥാപിച്ചത്
ടാലന്റ് സേർച്ചിംഗിനുളള Zoho Schools of Learning സ്ഥാപിച്ചതും തെങ്കാശിയിലാണ്
ആയിരത്തിലധികം തൊഴിലവസരങ്ങളിൽ നിയമനത്തിന് ലക്ഷ്യമിടുന്നു
നിയമനങ്ങളേറെയും ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാകുമെന്ന് ഫൗണ്ടർ ശ്രീധർ വെമ്പു
മാതൃകയായി സിലിക്കൺ വാലി വിട്ട് വെമ്പു തെങ്കാശിയിലേക്ക് താമസം മാറ്റിയിരുന്നു