മൈക്രോസോഫ്റ്റ് കോ-ഫൗണ്ടർ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു
27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരായത്
Bill & Melinda Gates Foundation അടക്കമുളളവയുടെ ഭാവി പ്രഖ്യാപിച്ചിട്ടില്ല
100 ബില്യൺ ഡോളറിലധികമാണ് ഇപ്പോഴത്തെ ബിൽ ഗേറ്റ്സിന്റെ സമ്പാദ്യം
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റബിൾ ഫൗണ്ടേഷനാണ് Bill & Melinda Gates Foundation
ആഗോള ആരോഗ്യ വികസനത്തിലും യുഎസ് വിദ്യാഭ്യാസ പ്രശ്നങ്ങളിലും ഫൗണ്ടേഷൻ പ്രവർത്തിച്ചു
കോവിഡ് പോരാട്ടം, വാക്സിനേഷൻ ഇവയ്ക്കായി ഫൗണ്ടേഷൻ നിരന്തര പ്രവർത്തനത്തിലാണ്
2000 വരെ മൈക്രോസോഫ്റ്റിന്റെ CEO ആയിരുന്നു ബിൽ ഗേറ്റ്സ്
2014 വരെ മൈക്രോസോഫ്റ്റ് ബോർഡ് ചെയർമാനായി ബിൽ ഗേറ്റ്സ് പ്രവർത്തിച്ചു
ചാരിറ്റിക്ക് വേണ്ടി മൈക്രോസോഫ്റ്റ് ബോർഡിൽ നിന്ന് ബിൽ ഗേറ്റ്സ് പിൻമാറിയിരുന്നു
1994ലാണ് ബിൽ ഗേറ്റ്സും മെലിൻഡയും വിവാഹിതരായത്
1987 ൽ മൈക്രോസോഫ്റ്റിൽ പ്രൊഡക്റ്റ് മാനേജരായാണ് മെലിൻഡ എത്തുന്നത്
ബിൽ ഗേറ്റ്സ്-മെലിൻഡ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്
Related Posts
Add A Comment