27 വർഷത്തോളം ലോകത്തെ ഏറ്റവും സമ്പന്ന ദാമ്പത്യ ജീവിതം നയിച്ച ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും. ഗ്ലാമറസായ ലൈഫ്സ്റ്റൈൽ അല്ലെങ്കിലും കെട്ടുറപ്പോടെയാണ് ആ ബന്ധം തുടർന്നിരുന്നത്, കഴിഞ്ഞ ദിവസം ബിൽ ഡിവോഴ്സ് പ്രഖ്യാപിക്കുന്നവരെ. മെയ് മൂന്നിന് 27 വർഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് ബിൽ പറഞ്ഞത് ഒരുമിച്ചിനി അവർ രണ്ടുപേർക്കും വളരാൻ കഴിയില്ലെന്നാണ്, ബില്ലിന്റെ ഭാഷയിൽ “irretrievably broken,” വളരെ അടുപ്പക്കാർക്ക് പോലും മനസ്സിലായിട്ടില്ല, കാരണം എന്തെന്ന്? അതും ബിൽ ഗേറ്റ്സ് 63 വയസ്സിൽ എത്തി നിൽക്കുമ്പോൾ…
ദ വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത് സെക്സ് ക്രൈം കേസുകളിൽ കുപ്രസിദ്ധനായ Jeffrey Epsteinനുമായി ബിൽ ഗേറ്റ്സ് പുലർത്തിയ അടുപ്പം മെലിൻഡയെ അസ്വസ്ഥയാക്കിരുന്നുവെന്നാണ്. അവരുടെ ഡൈവേഴ്സിന് ജെഫ്രി കാരണക്കാരനാണോ എന്ന് വ്യക്തമല്ല. പക്ഷെ ലോകത്തെ വലിയ ബിസിനസ് സാമ്ര്യാജ്യത്തെ നയിക്കുന്ന ബിൽ ഗേറ്റ്സിൻരെ ജീവിതത്തിലെ ഒരു കാലഘട്ടം കഴിയുകയാണെന്നാണ് കോര്പ്പറേറ്റ് ലോകം വിലയിരുത്തുന്നത്.
മൈക്രോസോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡയും 124 ബില്യൺ ഡോളർ ആസ്തിക്കുടമകളാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ച് ദമ്പതിമാരിൽ ഒരുവർ. മൾട്ടി-ബില്യൺ ഡോളർ ആസ്തിയുള്ള ഗേറ്റ്സ് ഫൗണ്ടേഷൻ രൂപീകരിക്കുക വഴി ഇവർ പുത്തൻ ദിശാബോധം നൽകിയ ജീവകാരുണ്യ രംഗത്തും ഇവരുടെ പ്രണയം ആരംഭിച്ച ബിസിനസ്സ്, ടെക് സർക്കിളുകളിലും വിവാഹമോചന വാർത്ത ചലനങ്ങൾ സൃഷ്ടിച്ചു. ടൈം മാഗസീൻ റിപ്പോർട്ടനുസരിച്ച് അമേരിക്കയിൽ 50 വയസ്സിനു മുകളിലുള്ളവർക്കിടയിലുള്ള ‘ഗ്രേ ഡിവോഴ്സ്’ കൂടിവരികയാണത്രെ.
ബാല്യകാല സുഹൃത്തായ പോൾ അല്ലനുമായി 1975 ലാണ് ഗേറ്റ്സ് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിക്കുന്നത്. മെലിൻഡ ഫ്രഞ്ച് എന്ന് അന്നറിയപ്പെട്ടിരുന്ന മെലിൻഡ ഗേറ്റ്സ് 1987 ൽ ഗേറ്റ്സിനെ കണ്ടുമുട്ടുമ്പോൾ മൈക്രോസോഫ്റ്റിൽ ജനറൽ മാനേജരായിരുന്നു.
ജോലിസ്ഥലത്തെ പാർക്കിംഗ് ഏരിയയിലെ പ്രണയ സല്ലാപങ്ങൾക്കിടെ ബിൽ മെലിൻഡയോട് തന്റെ ഡേറ്റിംഗ് മോഹം വെളിപ്പെടുത്തി. അതിന് രണ്ടാഴ്ച കഴിഞ്ഞൊരു ദിവസവും തീരുമാനിച്ചു പറഞ്ഞു. എന്നാൽ രണ്ടാഴ്ചയെന്ന നീണ്ട കാലയളവ് മെലിന്ഡയ്ക്ക് പിടിച്ചില്ല. ബില്ലിൽ ഒരു ‘സ്വാഭാവികത’ക്കുറവ് കണ്ടെത്തിയ മെലിൻഡ ആ ആവശ്യം തള്ളിക്കളഞ്ഞു.
എന്നാൽ ബിൽ മണിക്കൂറുകൾക്ക് ശേഷം മെലിൻഡയെ ഫോണിൽ വിളിച്ച് വൈകുന്നേരത്തേക്ക് ഡേറ്റിംഗ് മാറ്റി. കൂട്ടത്തിൽ “ഇത്രയും സ്വാഭാവികം ആയാൽ മതിയോ” എന്നൊരു മറുചോദ്യവും ചോദിച്ചു. ഇരുവർക്കും പസിലുകൾ ഇഷ്ടമായിരുന്നു. ഒരു മാത്ത് ഗെയിമിൽ അന്ന് മെലിൻഡ ബില്ലിനെ തോൽപ്പിക്കുകയും ചെയ്തു.
1994 ൽ ഗേറ്റ്സും മെലിൻഡയും ഹവായിയിൽ വച്ച് വിവാഹിതരായി. അതിനുശേഷം ഇരുവരും പങ്കിട്ടെടുത്തതിൽ മൂന്ന് മക്കളും ശതകോടിക്കണക്കിന് രൂപയുടെ സോഫ്റ്റ്വെയർ സാമ്രാജ്യവും ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ ജീവകാരുണ്യ സംഘടനയുടെ ഉടമസ്ഥതയും വരും.
ഗേറ്റ്സ് ദമ്പതികളുടെ ജീവിതത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിരവധി തവണ ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. അപ്പോഴൊക്കെ അവർ അത് ലനിർത്തിക്കൊണ്ടുപോകാൻ പരമാവധി ശ്രമിച്ചു. മൈക്രോസോഫ്റ്റിന്റെയും ബെർക്ഷെയർ ഹാത്വേയുടെയും ബോർഡുകളിൽ നിന്ന് പടിയിറങ്ങാൻ ഗേറ്റ്സ് തീരുമാനിച്ചത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു എന്നും ഇവർ പറയുന്നു. 56 കാരിയായ മെലിൻഡയുടെ സ്വാധീനം വരും വർഷങ്ങളിൽ വർദ്ധിക്കാനാണ് സാധ്യത. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ Pivotal Ventures എന്ന സ്ഥാപനം അവർക്ക് സ്വന്തമായുണ്ട്. രണ്ട് വഴിക്കെങ്കിലും, കോർപ്പറേറ്റ് ബിസിനസ് ലോകത്ത് ഇരുവരും സജീവമായി തന്നെ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം